അള്ളാ അതൊന്നും ഞമ്മക്ക് അറിയൂല; പാട്ട് വേദിയിൽ ഇംഗ്ലീഷ് സംസാരിക്കാനെത്തിയ മിയക്കുട്ടി ആ ചോദ്യത്തിന് മുന്നിൽ പകച്ചുപോയി, വിഡിയോ

March 4, 2022

ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുപാട്ടുകാരി മിയക്കുട്ടിയ്ക്ക് ആരാധകർ ഏറെയാണ്. വാക്കുകൾ കൃത്യമായി പറഞ്ഞുതുടങ്ങും മുൻപ് തന്നെ പാട്ട് പാടി മലയാളികളുടെ ഹൃദയം കവർന്ന കൊച്ചുമിടുക്കിയാണ് ഫോർട്ട് കൊച്ചിക്കാരി മിയ മെഹക്. വേദിയെ അത്ഭുതപ്പെടുത്തുന്ന ആലാപനമാണ് ഈ കുരുന്ന് ഗായികയ്ക്ക് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതിന് പിന്നിൽ. ആലാപനമികവിനൊപ്പം കുസൃതി നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും മിയക്കുട്ടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഒരു മൊഞ്ചത്തി പാട്ടുമായി വേദിയിൽ എത്തിയതാണ് മിയ, ഒരുകുടുക്ക പൊന്നുതരാം…എന്ന പാട്ട് പാടാൻ വേദിയിൽ എത്തിയ മിയയുടെ രസകരമായ സംസാരമാണ് വേദിയിൽ ചിരിയുണർത്തുന്നത്.

പാട്ട് പാടാൻ വേദിയിൽ എത്തിയപ്പോൾ ഇന്ന് നമുക്ക് ഇംഗ്ലീഷ് സംസാരിച്ചാലോ എന്നായി മിയക്കുട്ടിയുടെ ചോദ്യം. ഉടൻതന്നെ മിയക്കുട്ടിയോട് ഇംഗ്ലീഷിൽ പാട്ടിന്റെ വിശേഷങ്ങൾ ചോദിച്ചുതുടങ്ങി ജഡ്ജസുമാരായ എം ജി ശ്രീകുമാറും എം ജയചന്ദ്രനും അനുരാധയുമൊക്കെ. ആദ്യമൊക്കെ എല്ലാ ചോദ്യത്തിനും കൃത്യമായി ഉത്തരം നൽകിയ മിയക്കുട്ടിയെത്തേടി അനുരാധയുടെ ഒരു ചോദ്യമെത്തിയതോടെ ഇനി എന്ത് പറയണം എന്നായി ഈ കുരുന്ന്. ഉടൻതന്നെ ‘അള്ളാ അതൊന്നും ഞമ്മക്ക് അറിലൂയാ’ എന്ന് നിഷ്കളങ്കമായി പറയുകയാണ് ഈ കുഞ്ഞുമോൾ.

Read also: വെറുതെയൊരു പ്ലേ ചെയ്യാൻ പറഞ്ഞപ്പോൾ അനുവങ്ങ് അഭിനയിച്ച് റിയലിസ്റ്റിക്കാക്കിയല്ലോ; പ്രണയം പറയാൻ വേദിയിലെത്തിയ താരം, ചിരി വിഡിയോ

പാട്ട് അതിഗംഭീരമായി പാടാറുണ്ടെങ്കിലും ചില വാക്കുകൾ ഉച്ഛരിക്കാൻ മിയക്കുട്ടിക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിന്റെ രസകരമായ വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ലിറിക്സ് എന്ന് പറയാൻ കഷ്ടപ്പെടുന്ന ഈ കുരുന്നിന്റെ വിഡിയോയും നേരത്തെ വൈറലായിരുന്നു. എന്നാൽ അതൊക്കെ വളരെ സിംപിളായി പഠിച്ചുകഴിഞ്ഞു പാട്ടിന്റെ കൂട്ടിലെ ഈ കുഞ്ഞുമോൾ.

Read also: ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…

മിയക്കുട്ടിയുടെ പാട്ടുകൾക്കും രസകരമായ കൊച്ചുവർത്തമാനങ്ങൾ കേൾക്കുന്നതിനുമായി കാത്തിരിക്കാറുണ്ട് ആരാധകർ. ഓരോ തവണയും വ്യത്യസ്തമായ പാട്ടുകളുമായാണ് ഈ കുഞ്ഞ് എത്താറുള്ളത്. വേദിയിൽ ജഡ്ജസിനൊപ്പം പോലും അതിമനോഹരമായി പാടി കഴിവ് തെളിയിച്ചുകഴിഞ്ഞു ഈ കുരുന്ന് ഗായിക.

Story highlights; Miya Mehak Funny English Speaking video