എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള അവസ്ഥ- വനിതാദിന പ്രത്യേക ടീസർ പങ്കുവെച്ച് ‘അനുരാധ Crime No.59/2019′

March 8, 2022

ഇന്ദ്രജിത്തും അനു സിതാരയും ഒന്നിക്കുന്ന ചിത്രമാണ് അനുരാധ Crime No.59/2019′. സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ വനിതാ ദിന പ്രത്യേക ടീസർ ശ്രദ്ധനേടുകയാണ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സിനിമയിലെ ഒരു ചെറിയ രംഗമാണ് ടീസറായി പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക എന്ന സന്ദേശമാണ് ടീസർ പങ്കുവയ്ക്കുന്നത്.

സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടെതാണ്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Also: ‘ചെറുപ്പം മുതൽ നിറത്തിന്റെ പേരിൽ അധിക്ഷേപം; ഇന്ന് അഭിമാനമായി കാജലിന്റെ വളർച്ച, വനിതാ ദിനത്തിൽ അറിയാം ഈ പെൺകരുത്തിനെ…

ഹരിശ്രീ അശോകന്‍, ഹരീഷ് കമാരന്‍, ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  വീടിന്റെ നിര്‍മ്മാണത്തിനായി അവധിയില്‍ കഴിയുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

Read Also: അമരത്ത് വനിതാ സംവിധായകർ; റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ

ഗാര്‍ഡിയന്‍ എയ്ഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം പി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights- Anuradha Crime No.59/2019 womens day Teaser