‘പവിഴമഴയേ…’ ഹൃദയം കൊണ്ട് പാടിയ കുഞ്ഞുമോനെ ചേർത്തുനിർത്തി കോമഡി ഉത്സവവേദി, ഹൃദ്യം ഈ കാഴ്ച
മലയാളി പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചതാണ് കോമഡി ഉത്സവവേദി. കളിയും ചിരിയും കലയും അരങ്ങേറുന്ന വേദി ചിലപ്പോഴൊക്കെ ഹൃദയം തൊടുന്ന കാഴ്ചകൾക്കും സാക്ഷിയാകാറുണ്ട്. ഇപ്പോഴിതാ വേദിയിൽ മിമിക്രിയും പാട്ടുമൊക്കെയായി എത്തിയതാണ് മുഹമ്മദ് നൈഫ് എന്ന കൊച്ചുകലാകാരൻ. ഇരു കണ്ണുകൾക്കും കാഴ്ച ഇല്ലാതെയാണ് മുഹമ്മദ് ജനിച്ചത്. എന്നാൽ പരിമിതികളെ കലകൊണ്ട് പരാജയപ്പെടുത്തിയതാണ് ഈ കുഞ്ഞുമോൻ. ഇതിനോടകം പാട്ടുകളും മിമിക്രിയുമൊക്കെയായി നിരവധി വേദികളിൽ കൈയടി ഏറ്റുവാങ്ങി കഴിഞ്ഞു മുഹമ്മദ്.
ഇപ്പോഴിതാ കോമഡി ഉത്സവവേദിയിലും എത്തിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. യഥാർത്ഥ കലാകാരന്മാരെ ലോകത്തിന് പരിചയപ്പെടുത്തുന്ന വേദിയാണ് കോമഡി ഉത്സവവേദി. ഈ വേദിയിൽ എത്തിയ മുഹമ്മദ് നൈഫ് വളരെ മനോഹരമായി പാട്ടുകൾ പാടുന്നുണ്ട്. ഒപ്പം ചെറിയ മിമിക്രിയും ചെയ്തു ഈ മിടുക്കൻ. അകക്കണ്ണിന്റെ കാഴ്ചയിൽ അതിഗംഭീരമായാണ് മുഹമ്മദ് നൈഫിന്റെ ആലാപനം. പാട്ടിന് ശേഷം അവതാരക രചന നാരായൺകുട്ടിയെ ചേർത്ത് പിടിക്കുന്നുമുണ്ട് ഈ കുഞ്ഞ്. അമ്മയോടുള്ള ഈ കുരുന്നിന്റെ സ്നേഹമാണ് ഈ ചേർത്തുപിടിക്കലിന് പിന്നിൽ. പിന്നീടുള്ള മുഹമ്മദ് നൈഫിന്റെ പാട്ടുകളൊക്കെ രചനയെ ചേർത്തുപിടിച്ചുകൊണ്ടായിരുന്നു. വേദിയിൽ ഹൃദ്യമായ കാഴ്ച്ചകളാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.
ഉത്സവവേദിയിലെ വിധികർത്താക്കളായ ഗിന്നസ് പക്രു, കലാഭവൻ പ്രചോദ് എന്നിവർക്കൊപ്പം നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജും ഇത്തവണ വേദിയിൽ എത്തിയിരുന്നു. ഈ വേദിയിൽ എത്തുന്ന കലാകാരന്മാർക്ക് പൂർണ പിന്തുണയും പ്രോത്സാഹനവും നൽകുകയാണ് ഇവർ. ഇത്തവണയും ഈ കുഞ്ഞിനെ സ്നേഹം നിറഞ്ഞ വാക്കുകൾകൊണ്ട് ചേർത്തുനിർത്തുകയാണ് ഈ വേദി. അതേസമയം കലാലോകത്തെ നിരവധി പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന കോമഡി ഉത്സവവേദിയെ ഇതിനോടകം ലോകമലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞു.
Story highlights: Brought into Tears When A Blind boy Takes The Stage