നൂറാമത്തെ ടെസ്റ്റിൽ കോലിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം നൽകുമെന്ന് ജസ്പ്രീത് ബുമ്ര
ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് മൊഹാലിയിൽ തുടങ്ങാനിരിക്കുമ്പോൾ തന്റെ ക്രിക്കറ്റ് കരിയറിലെ നൂറാം ടെസ്റ്റിനാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയിറങ്ങുന്നത്. ഇതോടെ നൂറ് ടെസ്റ്റുകൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായും കോലി മാറും. ഇപ്പോൾ വിരാട് കോലിക്ക് വിജയം നൽകി ചരിത്രനേട്ടം ആഘോഷിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുമ്രയാണ് കോലിക്ക് സമ്മാനമായി വിജയം നൽകുമെന്ന് പറഞ്ഞിരിക്കുന്നത്.
“100 ടെസ്റ്റുകള്‍ കളിക്കുക എന്നത് ഏത് താരത്തെ സംബന്ധിച്ചും സ്‌പെഷ്യലായ നേട്ടമാണ്. ഇന്ത്യന്‍ ടീമിനായി ഏറെ സംഭാവനകള്‍ നല്‍കിയ താരമാണ് കോലി. അത് തുടരും. തന്‍റെ തൊപ്പിയില്‍ പൊന്‍തൂവല്‍ പിന്നിടുന്ന കോലിയെ അഭിനന്ദിക്കുന്നു. നൂറ് ടെസ്റ്റുകളെന്നത് കോലിയുടെ കഠിനാധ്വാനത്തിന്‍റെ സാക്ഷ്യമാണ്. നൂറാം ടെസ്റ്റില്‍ വിജയത്തേക്കാള്‍ വലിയൊരു സമ്മാനം കോലിക്ക് നല്‍കാനില്ല’ -ജസ്‌പ്രീത് ബുമ്ര പറഞ്ഞു.
Read More: ജേർണലിസ്റ്റായി ടൊവിനോ തോമസ്, ആകാംഷനിറച്ച് ‘നാരദൻ’ ട്രെയ്‌ലർ
നേരത്തെ കോലിയുടെ നൂറാമത്തെ ടെസ്റ്റിന് കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ പറഞ്ഞിരുന്നു. 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. വാർത്ത പുറത്തു വന്നതോടെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം ബിസിസിഐ അംഗീകരിച്ചതായി സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമനമെടുത്തത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും വിരാട് കോലിയുടെ നൂറാം ടെസ്റ്റിന് സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമുണ്ടാകുമെന്നും ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Story Highlights: Bumra about kohli’s 100th test match