ലൊക്കേഷനിൽ നൃത്തവുമായി ‘ചക്കപ്പഴം’ താരങ്ങൾ- വിഡിയോ

March 1, 2022

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ട വിനോദ ചാനലാണ് ഫ്‌ളവേഴ്സ് ടി വി. ചാനലിലെ എല്ലാ പരിപാടികളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിരിയും ചിന്തയുമായി എത്തിയ ചക്കപ്പഴമാണ്‌ ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ പരമ്പര. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിലൂടെ അഭിനയ ലോകത്തേക്ക് നിരവധി താരങ്ങളാണ് ചുവടുവെച്ചത്.

ചക്കപ്പഴത്തിലെ പ്രിയതാരമാണ് ശംഭുവായി എത്തുന്ന ആര്യൻ. ഈ കുഞ്ഞു താരത്തിന് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുണ്ട്. അടുത്തിടെ ചക്കപ്പഴത്തിലേക്ക് എത്തിയ താരമാണ് സുപ്രിയ എന്ന കഥാപാത്രം. ഹരിത ഹരിദാസ് ആണ് സുപ്രിയ ആയി എത്തുന്നത്. റാഫി അവതരിപ്പിക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് സുപ്രിയ എന്ന കഥാപാത്രം. ഇപ്പോഴിതാ, ഹരിതയും ആര്യനും ചേർന്ന് ലൊക്കേഷനിൽ അവതരിപ്പിച്ച നൃത്തമാണ് ശ്രദ്ധനേടുന്നത്. ആര്യന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

 ഒരു കുടുംബം പോലെ തന്നെയാണ് ചക്കപ്പഴം ടീം ഷൂട്ടിങ്ങിനു ശേഷവും. മനോഹരമായ കുടുംബ നിമിഷങ്ങൾ നർമം ചാലിച്ച് അവതരിപ്പിക്കുന്ന സിറ്റ്കോം ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിൽ ഒന്നാണ്. പൈങ്കിളിയും, ഉത്തമനും, ആശയും, കണ്ണനുമെല്ലാം പ്രേക്ഷകരുടെ ഇഷ്ട കഥാപത്രങ്ങളുമാണ്. എപ്പിസോഡിൽ മാത്രം ഒതുങ്ങുന്നതല്ല കഥാപാത്രങ്ങളായി എത്തുന്ന അഭിനേതാക്കളുടെ ആത്മബന്ധവും. 

Read Also: ‘ഹൃദയം റിലീസിന് ശേഷം ഒരിക്കൽ പോലും ആ പുഞ്ചിരി മാഞ്ഞിട്ടില്ല’- നിത്യയ്ക്കായി നന്ദി പറഞ്ഞ് കല്യാണി പ്രിയദർശൻ

അശ്വതി ശ്രീകാന്ത്, ശ്രീകുമാർ തുടങ്ങി പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളെ പോലെതന്നെ കുഞ്ഞുണ്ണി, ലളിതമ്മ, പൈങ്കിളി, കണ്ണൻ, സുമേഷ് എന്നീ കഥാപാത്രങ്ങളും ഇഷ്ടം നേടിക്കഴിഞ്ഞു. ആശ എന്നാണ് അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആശയുടെ ഭര്‍ത്താവ് ഉത്തമന്‍ എന്ന കഥാപാത്രത്തെ എസ് പി ശ്രീകുമാറും അവതരിപ്പിക്കുന്നു. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

Story highlights- chakkapazham location dance