മോളെ ശാരദേ…ഇതാണോ നീ കണ്ടുപിടിച്ച രാജകുമാരന്റെ കൊട്ടാരം; അതിഗംഭീര പ്രകടനവുമായി കുരുന്നുകൾ

March 12, 2022

നിരവധി കലാകാരന്മാരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം കാഴ്ചക്കാർക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ കൂടി സമ്മാനിക്കുന്ന വേദിയാണ് കോമഡി ഉത്സവം. പ്രായഭേദമന്യേ നിരവധി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയിൽ ഇത്തവണ അതിമനോഹര സ്‌കിറ്റുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം കുട്ടികൾ. സിനിമയിലെ ചില രംഗങ്ങൾ കൂട്ടിച്ചേർത്ത് ഒരു സ്പൂഫ് വേർഷൻ ആണ് വേദിയിൽ കുരുന്നുകൾ ഒരുക്കിയിരിക്കുകയാണ്. ടിക്ക് ടോക്കിലൂടെയും മറ്റും സോഷ്യൽ മീഡിയയ്ക്ക് പരിചിതരായ കുട്ടികളാണ് പുതിയ സ്‌കിറ്റുമായി വേദിയിൽ എത്തുന്നത്.

ഭാവാഭിനയത്തിനൊപ്പം രസകരമായ ഡയലോഗുകളും അതിനൊപ്പം ടൈമിംഗ് തെറ്റാതെയുള്ള കുരുന്നുകളുടെ അഭിനയവുമെല്ലാം വേദിയിൽ ചിരി നിറയ്ക്കുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലെ അഭിനേതാക്കൾക്ക് സമാനമായ വസ്ത്രധാരണവും ഡയലോഗുകളിൽ സമകാലിക വിഷയത്തെ ഉൾപ്പെടുത്തിയതുമെല്ലാം സ്കിറ്റിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ഒപ്പം സ്കിറ്റിന് നൽകിയ ബാക്ക് ഗ്രൗണ്ട് സ്കോറും വിഡിയോയെ കൂടുതൽ ഗംഭീരമാക്കുന്നതാണ്.

കലയെ സ്‌നേഹിക്കുന്നവർക്ക് മുൻപിലേക്ക് ഡാൻസും പാട്ടും അഭിനയവും അടക്കം കലാലോകത്തെ നിരവധി പ്രതിഭകളെ പരിചയപ്പെടുത്തുന്ന വേദിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ പ്രായഭേദമന്യേ ഈ വേദിയിലേക്ക് എത്താറുണ്ട്.

Read also: ഇനി പൂരം കൊടിയേറട്ടെ; പ്രേക്ഷക ഹൃദയങ്ങളിൽ ആവേശം നിറയ്ക്കാൻ ‘അടിച്ചുമോനെ’, ഈ വരുന്ന തിങ്കളാഴ്ച മുതൽ- കാത്തിരിക്കുക

ആരാലും അറിയപ്പെടാത്ത കലാകാരന്മാർക്കും സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി ശ്രദ്ധനേടുന്ന കലാകാരന്മാർക്കുമടക്കം ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യവുമായി എത്തുന്ന പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. രജന നാരായണൻകുട്ടി അവതാരകയായ കോമഡി ഉത്സവ വേദിയിൽ മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, ഷാജു എന്നിവരും വിധികർത്താക്കളായി എത്താറുണ്ട്. ഇവർക്ക് പുറമെ സിനിമ മേഖലയിലെ നിരവധി പ്രമുഖരും ഈ വേദിയിൽ അതിഥികളായി എത്താറുണ്ട്. ഇത്തവണ തിരക്കഥാകൃത്തും അഭിനേതാവുമായ ബിബിൻ ജോർജാണ് ഈ വേദിയിൽ അതിഥിയായി എത്തിയത്.

Story highlights: children spoof video goes viral