ചോദിക്കാൻ പോയാൽ നീയും ഇന്റർവ്യൂ ചെയ്യുവാണോയെന്ന് ചിലപ്പോൾ ചോദിക്കും; മമ്മൂട്ടിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം പങ്കുവെച്ച് ദുൽഖർ സൽമാൻ

March 1, 2022

മലയാളസിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. മികച്ച നടൻ എന്നതിനൊപ്പം ഒരു സ്റ്റൈൽ ഐക്കൺ എന്ന നിലയിലും വലിയ ആരാധകവൃന്ദമുള്ള താരം കൂടിയാണ് ദുൽഖർ. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച മഹാനടനായ മമ്മൂട്ടിയോട് ഒരു നടൻ എന്ന നിലയിൽ ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് ദുൽഖർ.

അഭിനയം തുടങ്ങി 50 വര്‍ഷമായിട്ടും എങ്ങനെയാണ് പുതുമ നിലനിര്‍ത്തുന്നത് എന്നാണ് താന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. ഇപ്പോഴും അദ്ദേഹം പുതിയ കാര്യങ്ങളും കഥാപാത്രങ്ങളും ചെയ്യുന്നു. അത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

“അദ്ദേഹം എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത് എന്നാണ് ചോദിക്കാനുള്ളത്. സിനിമയിലെത്തി 50 വര്‍ഷമായി. ഞങ്ങളുടെ സിനിമകള്‍ ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണ്. ഇപ്പോഴും അദ്ദേഹം പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. അതെല്ലാം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ ‘നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുകയാണോ, എന്ന് ചോദിക്കും”- ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.

Read More: മാത്യൂസ് പാപ്പന്‍ ഐപിഎസ് ആയി സുരേഷ് ഗോപി- ശ്രദ്ധനേടി പോസ്റ്റർ

ഹേ സിനാമിക’യാണ് ദുൽഖറിന്റേതായി അടുത്ത പുറത്തു വരാനുള്ള ചിത്രം. അതേ സമയം ‘ഭീഷ്മപർവ്വ’മാണ് മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത മമ്മൂട്ടി ചിത്രം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിനും പാട്ടുകള്‍ക്കുമൊക്കെ വന്‍ പ്രതികരണമാണ് ലഭിച്ചത്. മാർച്ച് 3 നാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്.

Story Highlights: Dulquer Salman’s question to Mammootty