വേനലിൽ കൗതുകം നിറച്ച മലനിരകൾ, മധുരമൂറുന്ന കാഴ്ചകൾക്ക് പിന്നിൽ…

March 19, 2022

കൗതുകം നിറഞ്ഞ ഇടങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്..അത്തരത്തിൽ ഏറെ കൗതുകം ഒളിപ്പിച്ച ഒരിടമാണ് ചോക്ലേറ്റ് ഹിൽസ്. പേര് പോലെതന്നെ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപെട്ട ഇടങ്ങളിൽ ഒന്നാണ് ചോക്ലേറ്റ് ഹിൽസ്. കാഴ്ചയിൽ അതിമനോഹരമായി തോന്നിക്കുന്ന ഈ മലകൾക്ക് ചോക്ലേറ്റ് മലകൾ എന്ന് പേരിന് വന്നതിന് പിന്നിൽ അവിടുത്തെ ദൃശ്യഭംഗി തന്നെയാണ്. ചുണ്ണാമ്പ് കല്ലുകൾ അലിഞ്ഞു രൂപംകൊണ്ടതാണ് ഇവിടുത്തെ ഈ മലനിരകൾ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മണ്ണൊലിപ്പും മഴയും മൂലമാണ് ഇവിടെ ഈ കാണുന്ന രീതിയിൽ കുന്നുകൾ രൂപംകൊണ്ടത്.

വേനൽക്കാലമാകുമ്പോൾ ഇവിടെ കനത്ത ചൂടാണ്. ഈ ചൂടേറ്റ് മലനിരകളിലെ പുൽത്തകിടികൾ കരിഞ്ഞ് ചോക്ലേറ്റ് നിറത്തിലാകും. ഇതാണ് ഈ മലനിരകൾക്ക് ഇങ്ങനെ പേര് വരാൻ കാരണം. ഫിലിപ്പീൻസിലെ ബൊഹോൾ പ്രവിശ്യയിലാണ് ചോക്ലേറ്റ് മലകൾ സ്ഥിതിചെയ്യുന്നത്. ഒന്നല്ല ഏകദേശം 1700 ലധികം മലകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഈ പ്രദേശം ഏകേദശം 50 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ പറന്നു കിടക്കുന്നവയാണ്. ഓരോ വർഷവും നിരവധി വിനോദ സഞ്ചാരികളാണ് ചോക്ലേറ്റ് മലകളുടെ രൂപഭംഗി ആസ്വദിക്കാനായി ഇവിടേക്ക് എത്തുന്നത്.

Read also; ‘നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകൾ’- ചലച്ചിത്രമേളയിൽ

വേനൽക്കാലത്താണ് ഇവിടേക്ക് അധികമായി സഞ്ചാരികൾ എത്തുന്നത്. അതുകൊണ്ടുതന്നെ ചോക്ലേറ്റ് മലകളാണ് ഇവിടുത്തെ പ്രധാന ആകർഷണവും. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ഇങ്ങോട്ടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സൃഷ്ടിച്ചിരുന്നു. എന്നാൽ കൊവിഡ് കുറഞ്ഞതോടെ വീണ്ടും ഈ മേഖല ശക്തമായി തുടങ്ങി. ഇപ്പോൾ ഈ ഇടം തേടി എത്തുന്നവരും നിരവധിയുണ്ട്. യാത്രകളെ സ്നേഹിക്കുന്ന സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്ന് കൂടിയാണ് ഈ കാഴ്ചയിൽ മധുരമൂറുന്ന ഈ മലനിരകൾ.

Story highlights: Exploring The Chocolate Hills of Bohol, Philippines