പരിയേറും പെരുമാളിനും കർണനും ശേഷം ‘മാമന്നൻ’; മാരി സെൽവരാജ് ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിലും

March 4, 2022

ഒരു നേട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് ഫഹദ് ഫാസില്‍, നായകനായും പ്രതിനായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് സിനിമ ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ച പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങളുടെ സംവിധായകൻ മാരി സെൽവരാജ് ചിത്രത്തിലാണ് ഫഹദ് ഇനി എത്തുക.

ചിത്രത്തിൽ വില്ലൻ വേഷത്തിലായിരിക്കും താരം എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാരി സെൽവരാജും ഉദയനിധി സ്റ്റാലിനും ഒന്നിക്കുന്ന ചിത്രമാണിത്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക. മുഖ്യകഥാപാത്രമായി വടിവേലുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാമന്നൻ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ തേനി ഈശ്വർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Read also:ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…

മലയാളത്തിൽ ഒട്ടേറെ വിജയങ്ങൾ കൈവരിച്ച ഫഹദ് ഫാസിൽലിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ അന്യഭാഷാ ചിത്രം പുഷ്പയാണ്. ചിത്രത്തിനൊപ്പം ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കമൽ ഹാസൻ നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പവും താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ മാലിക് ആണ് ഫഹദിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മലയൻകുഞ്ഞാണ് മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രം.

Story highlights; fahadh faasil Mari selvaraj movie mamannan