ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകളെയും സമൂഹത്തിലെ അവരുടെ വൈവിധ്യത്തെയും ആദരിച്ച് ഗൂഗിൾ ഡൂഡിൽ
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. വ്യത്യസ്ത ആശയങ്ങളിലൂടെ സ്ത്രീത്വത്തെ ആഘോഷമാക്കുകയാണ് എല്ലാവരും. ഒരു പ്രത്യേക ആനിമേറ്റഡ് സ്ലൈഡ്ഷോയോടെ ഗൂഗിൾ ഡൂഡിലും അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ലൈഡ്ഷോയിൽ സമൂഹത്തിൽ വൈവിധ്യമാർന്ന കടമകൾ നിർവഹിക്കുന്ന സ്ത്രീകളെ അവതരിപ്പിക്കുന്നു. വീട്ടമ്മമാർ മുതൽ ശാസ്ത്രജ്ഞരായ സ്ത്രീജനങ്ങൾ വരെയുണ്ട് ഈ ഗൂഗിൾ ഡൂഡിലിൽ.
ആനിമേറ്റഡ് സ്ലൈഡ്ഷോ ആരംഭിക്കുമ്പോൾ, ഒരു അമ്മ കുഞ്ഞിനെ ഒരു കൈയിൽ പിടിച്ചുകൊണ്ട് ലാപ്ടോപ്പിൽ ജോലി ചെയ്യുന്നത് കാണാം.തുടർന്ന് ആശുപത്രിയിൽ ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത് കാണിക്കുന്നു. മറ്റൊരു സ്ത്രീ ചെടികൾ നനയ്ക്കുന്നത് കാണാം.
‘ഇന്നത്തെ അന്താരാഷ്ട്ര വനിതാ ദിന ഡൂഡിൽ ഒരു ആനിമേറ്റഡ് സ്ലൈഡ്ഷോയാണ്, അത് വിവിധ സംസ്കാരങ്ങളിലുള്ള സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒരു കാഴ്ച്ചപ്പാട് നൽകുന്നു’- ഗൂഗിൾ ഡൂഡിലിന്റെ പേജിലെ വിവരണം ഇങ്ങനെയാണ്.’വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന അമ്മ മുതൽ അടുത്ത തലമുറയ്ക്ക് തന്റെ കഴിവുകൾ പഠിപ്പിക്കുന്ന മോട്ടോർ സൈക്കിൾ മെക്കാനിക്ക് വരെ, ഇന്നത്തെ ഡൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ഓരോ ചിത്രവും സ്ത്രീകൾ തങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ കമ്മ്യൂണിറ്റികൾക്കും വേണ്ടി എങ്ങനെ പരിശ്രമിക്കുന്നു എന്നതിന്റെ പൊതുവായബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു’- വിവരണത്തിൽ പറയുന്നു.
Read Also: വീണ്ടും സജീവമായി മമ്മൂട്ടി; ഭീഷ്മപർവ്വത്തിന് ശേഷമൊരുങ്ങുന്നത് വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ
ലോകമെമ്പാടും സ്ത്രീകളുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിനും സ്ത്രീ സമത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും, ത്വരിതപ്പെടുത്തിയ ലിംഗസമത്വത്തിനായുള്ള ശ്രമങ്ങൾക്കും സ്ത്രീ കേന്ദ്രീകൃത ചാരിറ്റികൾക്കുള്ള ധനസമാഹരണത്തിനും വേണ്ടിയാണ് ലോകമെമ്പാടും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. 1911 ലാണ് ഇത് ആദ്യമായി ആഘോഷിച്ചത്.
Story highlights- google Doodle celebrates womens day