ഒണക്ക മുന്തിരി പറക്ക പറക്ക… പാട്ടിൽ മാത്രമല്ല ഗുണത്തിലും കേമനാണ് ഉണക്കമുന്തിരി

March 7, 2022

ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഉണക്കമുന്തിരിയില്‍. അതുകൊണ്ടുതന്നെ ആരോഗ്യ ഗുണങ്ങളും ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലതാക്കാന്‍ ഉണക്കമുന്തിരി സഹായിക്കുന്നു. അയണും കോപ്പറും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്ത കുറവുള്ളവര്‍ ഉണക്ക മുന്തിരി കഴിക്കുന്നതു നല്ലതാണ്. വിളര്‍ച്ചയെ തടയാന്‍ ഇത് സഹായിക്കുന്നു.

നാരുകളും ഉണക്ക മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹനം സുഗമമാക്കുന്നതിനും ഉണക്ക മുന്തിരി സഹായിക്കുന്നു. മലബന്ധം അകറ്റാനും ഉണക്കമുന്തിരി ഉത്തമമാണ്. ഇവയിൽ ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയെ പരിഹരിക്കാന്‍ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. നാച്ചുറല്‍ ഷുഗറും ഉണക്കമുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.

Read also:യുദ്ധഭീതിക്കിടയിൽ അഭയാർത്ഥി ക്യാമ്പിൽ ഏഴുവയസുകാരിക്കായി ഒരുങ്ങിയ ജന്മദിനാഘോഷം- ഹൃദ്യം ഈ വിഡിയോ

കുട്ടികള്‍ക്ക് ദിവസവും ചെറിയ അളവില്‍ ഉണക്കമുന്തിരി നല്‍കുന്നത് അവരുടെ ബുദ്ധി വികാസത്തിനും സഹായിക്കും. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഉണക്കമുന്തിരി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണകരവും ഒപ്പം ആരോഗ്യകരവുമാണ്. നല്ല രീതിയിലുള്ള ഉറക്കം കിട്ടുന്നതിനും ഉണക്ക മുന്തിരി സഹായിക്കുന്നു. ഉറക്കമില്ലായ്മയാല്‍ ബുദ്ധിമുട്ടുന്നവര്‍ ദിവസവും ഒരുപിടി ഉണക്കമുന്തിരി ശീലമാക്കിയാല്‍ മതി. കൂടാതെ ചര്‍മ്മരോഗങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് ഉണക്കമുന്തിരി. ഇത് ദിവസവും കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാനും സന്ധിവേദന കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ ഇവയുടെ അമിതമായ ഉപയോഗം ചില പാർശ്വഫലങ്ങൾക്കും കാരണമാകും. അതിനാൽ ഇവ ആവശ്യത്തിന് മാത്രം കഴിക്കുക.

Story highlights: Health Benefits of Raisins And Its Side Effects