“ജീവിതത്തിനായി പഠിക്കൂ, നേടൂ ജീവിത വിജയം’’ ഹോംസ്‌കൂൾ ലേർണിംഗ് ആപ്പിലൂടെ!

March 10, 2022

ഇതുവരെ പരിചയമില്ലാത്ത ഹോം സ്‌കൂളിംഗ് മലയാളികൾക്ക് ശീലമായിക്കഴിഞ്ഞു.
എന്നാൽ, ഇങ്ങനെ ഓൺലൈനായി മാത്രം പഠനം ഒതുങ്ങുന്നത് കുട്ടികളുടെ പഠനനിലവാരത്തെ എത്രത്തോളം ബാധിക്കും എന്ന ആശങ്ക മാതാപിതാക്കൾക്കുണ്ട്. വിദ്യാഭ്യാസം അർത്ഥപൂർണ്ണമാകുന്നത് ഒരു ജോലി നേടുക എന്നതിനപ്പുറം സാമൂഹ്യബോധമുള്ള, പൗരബോധമുള്ള, ഉത്തരവാദിത്വമുള്ള ഒരു ഭാവി തലമുറയെ സമൂഹത്തിനു സൃഷ്ടിക്കുവാൻ സാധിക്കുമ്പോളാണ് എന്ന ആശയത്തിലൂന്നിയാണ്‌ ഹോംസ്‌കൂൾ ലേർണിംഗ് ആപ്പ് ഇന്ന് ജനങ്ങളിലേക്ക് എത്തുന്നത്.
എന്നാൽ നിരവധി ലേണിങ് ആപ്പുകൾക്കിടയിലും ഏറ്റവും മികച്ച ക്വാളിറ്റിയോടെയും കൃത്യതയോടെയും കുട്ടികൾക്ക് പഠനം ലഭ്യമാക്കുന്ന ആപ്പാണ് ഹോംസ്‌കൂൾ ലേർണിംഗ് ആപ്പ്.

കുട്ടികളുടെ പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് , ലോകോത്തര നിലവാരമുള്ള വൈവിധ്യങ്ങളായ പഠന ക്ലാസുകളിലൂടെ കൃത്യമായ വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു കേവലം ഒരു ലേണിംഗ് ആപ്പ് എന്നതിലുപരി Edtech മേഖലയിൽ തന്നെ ആദ്യമായി 3 ഡിമെൻഷനൽ സപ്പോർട്ടോടുകൂടിയ ഡെവലപ്മെന്റ് പ്രോഗ്രാം ആണ് ഹോസ്‌കൂൾ ഓരോ കുട്ടിക്കും നൽകുന്നത്
“പാഠങ്ങൾക്കും അധ്യായങ്ങൾക്കും അപ്പുറം” എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

മൂന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ഉള്ള CBSE/ICSE/STATE/ENTRANCE തുടങ്ങിയ എല്ലാ സിലബസിലെയും കുട്ടികൾക്കും അനുയോജ്യമായ കോഴ്സ് പ്രോഗ്രാമുകളാണ് ഹോംസ്‌കൂൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഈ കോഴ്സുകൾ കുറഞ്ഞ `ഫീസിൽ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരുടെ കുട്ടികൾക്ക് വരെ താങ്ങാവുന്ന നിലയിൽ ലഭിക്കുന്നു എന്നതാണ് ഹോംസ്‌കൂളിനെ വ്യത്യസ്തമാക്കുന്നത്.

‘Every Child is unique and special in their own way’. ഓരോ കുട്ടിയുടെയും അതുല്യമായ കഴിവുകൾ മനസിലാക്കി അവരെ മുന്നിൽ കണ്ടുകൊണ്ടു വിഭാവനം ചെയ്ത പാഠ്യ പദ്ധതിയാണ് ഹോംസ്‌കൂളിന്ടെത് ലൈവ് ഇന്ററാക്റ്റീവ് ക്ലാസ്സുകളോട് ഒപ്പം തന്നെ റെക്കോർഡഡ് ക്ലാസ്സുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള AR, 3D എയ്ഡഡ് പഠന പദ്ധതികൾ ഉൾപ്പെടുന്ന പഠന സാങ്കേതികവിദ്യ ഹോംസ്‌കൂൾ നൽകുന്നതിനാൽ പഠനവിഷയങ്ങൾ കൂടുതൽ ലളിതവും, ആശയവ്യക്തതയോടു കൂടിയതും, ആസ്വാദ്യകരവും ആകുന്നു. കൂടാതെ പഠിച്ച കാര്യങ്ങൾ എങ്ങിനെ ജീവിതത്തിൽ പ്രവർത്തികമാക്കാം എന്ന് മനസിലാക്കുവാനായി ലൈഫ് ലൈക് എക്സാമ്പിൾ,ഒരു കുട്ടിക്ക് ഒരു മെന്റർ എന്ന പ്രോഗ്രാമിനോടൊപ്പം, പൂർണ്ണമായ സബ്ജെക്ട് സപ്പോർട്ടും ഹോംസ്കൂളിൽ നൽകിവരുന്നു.കൂടാതെ ഹോംസ്‌കൂൾ അവതരിപ്പിക്കുന്ന ക്രാഷ് കോഴ്‌സുകളിലൂടെ, ഒരു വർഷത്തെ പഠനത്തെ മണിക്കൂറുകളാക്കി മാറ്റാൻ കഴിയുന്ന ഒരു പഠന പ്രക്രിയ ആപ്പ് വാഗ്ദാനം ചെയ്യുന്നു.


കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസ അനുഭവം എന്നത് സാധ്യമാക്കുവാനായി ഫൗണ്ടേഷൻ കോഴ്‌സും ഹോംസ്‌കൂൾ വിദ്യാർത്ഥികൾക്കായി നൽകുന്നു.വിദ്യാർത്ഥികൾക്ക് പാരിസ്ഥിതിക വിദ്യാഭ്യാസം, വാക്കാലുള്ള അഭിരുചി, മാനസിക അഭിരുചി , ലോജിക്കൽ റീസണിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, പെരുമാറ്റം , ടീം ബിൽഡിംഗ് എന്നിവയിൽ അവബോധം സൃഷ്ടിക്കാൻ ഈ കോഴ്സിലൂടെ കഴിയും. അതോടൊപ്പം തന്നെ ഹോംസ്‌കൂൾ ഒരുക്കിയിരുന്ന മറ്റൊരു സ്റ്റാർ കോഴ്‌സാണ് ഡോ. ജി.എസ്. പ്രദീപ് നയിക്കുന്ന GK വിത്ത് ഗ്രാൻഡ്‌മാസ്റ്റർ.സിലബസിനപ്പുറം ഒരു വിജ്ഞാന അടിത്തറ ഉണ്ടാക്കുക, ചരിത്രം, പൊതു അവബോധം, മഹത്തായ വ്യക്തിത്വങ്ങൾ, സാമൂഹിക പരിഷ്കരണങ്ങൾ, സാംസ്കാരിക അവബോധം എന്നിവയും ഈ കോഴ്സിലൂടെ ഹോംസ്‌കൂൾ വിദ്യാർത്ഥികൾക്ക് വാഗ്‌ദാനം ചെയ്യുന്നു.

ഇന്ത്യയിൽ ഉടനീളം സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ ഇക്വിറ്റബിളും, കുറഞ്ഞ ഫീസിലും , അതിനൂതന സാങ്കേതികവിദ്യയിൽ ഡിസൈൻ ചെയ്തതുമായ കോഴ്സുകൾ സെമി അർബൻ, റൂറൽ ഏരിയകളിലേക്കു എത്തിക്കുകയാണ് ഹോംസ്‌കൂളിന്റെ ലക്ഷ്യം. കൂടാതെ ജി സി സി രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാൻ ഹോംസ്‌കൂൾ ലക്ഷ്യമിടുന്നുണ്ട്. ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ഹോംസ്‌കൂൾ ബ്രാൻഡ് അംബാസഡർ.

Download now : https://play.google.com/store/apps/details?id=com.zillion.homeskul

HomeSkul learning App