കച്ചാ ബദാമിന് ചുവടുവയ്ക്കുന്ന കണ്മണിക്കുട്ടി, ഒപ്പം ചേർന്ന് മുക്തയും

March 4, 2022

കണ്മണിക്കുട്ടി ഇന്ന് മലയാളികൾക്ക് സുപരിചിതരായാണ്. രസകരമായ വിഡിയോകളുമായി സോഷ്യൽ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ചലച്ചിത്രതാരം മുക്തയുടെ മകൾ കൺമണിയുടെ വിഡിയോകൾക്കായി കാത്തിരിക്കാറുമുണ്ട് ആരാധകർ. പാട്ടും നൃത്തവും കൊച്ചുവർത്തമാനങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുള്ള കണ്മണികുട്ടിയുടെ ഏറ്റവും പുതിയ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇത്തവണ ‘അമ്മ മുക്തയ്ക്കൊപ്പം നൃത്തം ചെയ്യുകയാണ് കണ്മണി. സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയ കച്ചാ ബദാം പാട്ടിനൊപ്പമാണ് കണ്മണികുട്ടി ഡാൻസ് ചെയ്യുന്നത്. പാട്ടിനൊപ്പം വളരെ മനോഹരമായി അമ്മയും മകളും നൃത്തം ചെയ്യുന്നുണ്ട് എന്നാണ് മിക്കവരും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

സോഷ്യൽ ഇടങ്ങളിൽ സജീവ സാന്നിധ്യമായി ആരാധകരെ നേടിയ കൊച്ചുമിടുക്കിയാണ് കണ്മണി. നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്‍മണിയുടെ സംസാരരീതി നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കണ്മണിക്കും ഉണ്ട് ഏറെ ആരാധകർ. കുക്കിംഗ്, ഡാൻസിംഗ്, അഭിനയം തുടങ്ങി എല്ലാ മേഖലയിലും ഇതിനോടകം സാന്നിധ്യം അറിയിച്ച ആളാണ് കണ്മണി. അതേസമയം ഈ കുഞ്ഞുമോളുടെ സിനിമ വിശേഷങ്ങളും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകൾ കിയാര ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന വിവരം മുക്ത തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. എം പത്‌മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലാണ് കിയാര അഭിനയിക്കുന്നത്.

Read also: ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് സീരിയലുകളിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയത്. കൂടത്തായി എന്ന സീരിയലിൽ ഡോളി എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച മുക്ത, സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ അമ്മയെപ്പോലെത്തന്നെ മകളും സോഷ്യൽ ഇടങ്ങളിൽ താരമായി മാറിക്കഴിഞ്ഞു.

Story highlights: Kanmani Kacha Badham Dance