ഇത് ടാൻസാനിയൻ സ്റ്റൈൽ അറബിക് കുത്ത്; ബീസ്റ്റിലെ ഗാനത്തിന് ചുവടുവെച്ച് വൈറൽ താരങ്ങൾ

March 1, 2022

സമൂഹമാധ്യമങ്ങളിൽ സജീവമായവർക്ക് സുപരിചിതരാണ് ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീന പോളും. ഇരുവരും ടിക് ടോക്കിലും ഇൻസ്റാഗ്രാമിലും താരങ്ങളാണ്. ഇന്ത്യൻ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്താണ് ഇരുവരും ഇന്ത്യക്കാരുടെ ഇഷ്ടം കവർന്നത്. എൺപത്തിയാറാമത്തെ മൻ കി ബാത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരുവരെയും അഭിനന്ദിച്ചിരുന്നു.

ഇപ്പോഴിതാ, ഹിറ്റായി മാറിയ അറബിക് കുത്ത് ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഇരുവരും. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ‘ബീസ്റ്റ്’ എന്ന സിനിമയിലെ പ്രശസ്തമായ ഗാനമാണ് ‘അറബിക് കുത്ത്’. ഈ ഗാനത്തിന് ചുവടുവെച്ചതിന് ഒപ്പം ലിപ് സിങ്ക് ചെയ്യുകയും ചെയ്തു താരം.

പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്. 

Read Also: ഭീഷ്മപർവ്വം ഗ്യാങ്സ്റ്റർ സിനിമയല്ല, മൈക്കിൾ ഒരു മാഫിയതലവനല്ല; ഭീഷ്മപർവ്വത്തെപ്പറ്റി മനസ്സ് തുറന്ന് നടൻ മമ്മൂട്ടി

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും മുതിർന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണശേഷം അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തതിനായിരുന്നു ജനപ്രിയ റീൽസ് ഉപയോക്താക്കളായ കിലി പോളിനെയും നീമ പോളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. തന്റെ ‘മൻ കീ ബാത്ത്’ പരിപാടിയുടെ 86-ാമത് എഡിഷനിലാണ് ടാൻസാനിയൻ സഹോദരങ്ങളെ കുറിച്ച് അദ്ദേഹം പരാമർശം നടത്തിയത്.അടുത്തിടെ കിലി പോളിനെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആദരിച്ചിരുന്നു.

Story highlights- Kili Paul and sister Neema arabik kuth