കോലിയുടെ നൂറാം ടെസ്റ്റിന് കൈയടി മുഴങ്ങും; കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ
ഈ മാസം 4 നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ നൂറാം ടെസ്റ്റാണ്. നേരത്തെ കാണികൾ ഉണ്ടാവില്ല എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. വാർത്ത പുറത്തു വന്നതോടെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം ബിസിസിഐ അംഗീകരിച്ചതായി സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമനമെടുത്തത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും വിരാട് കോലിയുടെ നൂറാം ടെസ്റ്റിന് സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമുണ്ടാകുമെന്നും ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരായുള്ള ഏകദിന പരമ്പരയിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ കൊല്‍ക്കത്തയിലും ധരംശാലയിലും നടന്ന ടി 20 മത്സരങ്ങള്‍ക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വിരാട് കോലിയുടെ നൂറാം ടെസ്റ്റിനായി എല്ലാ ആശംസകളും നേരുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി.
Read More: ‘വിക്രം’ ലൊക്കേഷനിലെ ഫഹദ് നിമിഷങ്ങൾ- വിഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ്
ജനുവരിയിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ വിരാട് കോഹ്ലി ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തന്റെ തീരുമാനത്തിന്റെ കാരണങ്ങൾ കോഹ്ലി അറിയിച്ചിരുന്നില്ലെങ്കിലും ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാവാം അദ്ദേഹം ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് കരുതുന്നവരാണ് കൂടുതലും. ട്വിറ്റെർ, ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിലൂടെയാണ് കോഹ്ലി അപ്രതീക്ഷിതമായി ആരാധകരെ വിരമിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചത്. സൗത്ത് ആഫ്രിക്കയുമായി നടന്ന ടെസ്റ്റ് സീരീസ് ഇന്ത്യ 2-1 ന് പരാജയപ്പെട്ടതിന് ശേഷമാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.
Story Highlights: Kohli’s 100th test will have audience