‘വിക്രം’ ലൊക്കേഷനിലെ ഫഹദ് നിമിഷങ്ങൾ- വിഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ്

March 2, 2022

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നുവെന്ന വാർത്തയ്ക്ക് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിക്രം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. സംവിധായകൻ ലോകേഷ് കനകരാജാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചുകൊണ്ടുള്ള വിഡിയോയാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ ഫഹദ് ഫാസിൽ തോക്കെടുത്ത് നിൽക്കുന്നതാണുള്ളത്. ഒപ്പം നരേനും മറ്റഭിനേതാക്കളും അണിയറപ്രവർത്തകരും ഉണ്ട്.

അതേസമയം,  ‘വിക്രം’ എന്ന സിനിമ ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . റിപ്പോർട്ടുകൾ അനുസരിച്ച് ലോകേഷ് കനകരാജിന്റെ ‘വിക്രം’ എന്ന ചിത്രത്തിൽ ഒരു യുവ വേഷത്തിൽ 66-കാരനായ കമൽ ഹാസൻ എത്തും. ടീം അതിനായി ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ യാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാവും ഡി-ഏജിംഗ്‌ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.

Read Also: ബാറ്റിംഗ് ഏറെ കരുത്തുറ്റതാണ്, ഇനി അഞ്ച് ബൗളർമാരെ ഉപയോഗിച്ച് കളിക്കാം; ശ്രദ്ധേയമായി ഇതിഹാസ താരം സുനിൽ ഗവാസ്കറുടെ നിരീക്ഷണം

കമൽഹാസൻ നായകനാകുന്ന 232–ാം ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിയാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. ചിത്രത്തിൽ ഫഹദ് ഫാസിലും, വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights- vikram movie shooting completed