അത്ഭുതകാഴ്ചയായി മനുഷ്യന്റെ മുഖ സാദൃശ്യമുള്ള പാറക്കൂട്ടങ്ങൾ- ഇത് ലോകത്തിലെ ഏറ്റവും അസാധാരണമായ സ്ഥലങ്ങളിലൊന്ന്

March 28, 2022

യാത്രകളെ സ്നേഹിക്കുന്നവരുടെ ഇഷ്ടഇടങ്ങളിൽ ഒന്നാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ മാർക്കഹുവാസി. വ്യത്യസ്‌തകൾ നിറഞ്ഞ ഈ ഇടം ലോകത്തിലെ തന്നെ ഏറ്റവും അസാധാരണമായ സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇടംനേടിയതാണ്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കല്ല് പാറകൾ നിറഞ്ഞ ഒരിടമാണ് പെറുവിലെ ആൻഡീസ്‌ പർവതനിരയിൽ സ്ഥിതിചെയ്യുന്ന മാർക്കഹുവാസി. പാറക്കല്ലുകൾ നിറഞ്ഞ ഈ ഇടത്തിനെന്താ ഇത്രയധികം പ്രത്യേകത എന്ന് ചിന്തിക്കുന്നവരോട്..

ഒട്ടനവധി ഗ്രാനൈറ്റ് പാറകൾ നിറഞ്ഞ ഇടമാണ് മാർക്കഹുവാസി. ഗ്രാനൈറ്റ് പാറക്കല്ലുകളിൽ ഒരുക്കിയിരിക്കുന്ന രൂപ ഘടനകളാണ് ഇവിടെത്തുന്നവരെ ഏറ്റവും കൂടുതലായി ആകർഷിക്കുന്നത്. മനുഷ്യന്റെ മുഖ സാദൃശ്യമുള്ളതും മൃഗങ്ങളുടെ രൂപ സാദൃശ്യങ്ങൾ ഉള്ളതുമായ നിരവധി കല്ലുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതേസമയം നിരവധി സഞ്ചാരികൾ എത്തുന്ന മനുഷ്യ മുഖസാദൃശ്യമുള്ള ഈ ഇടത്തെകുറിച്ച് രസകരമായ നിരവധി വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്…

പെറുവിലെ ഇൻക സംസ്കാരം നിലനിൽക്കുന്ന മാച്ചുപിച്ചുവിനോട് ചേർന്നാണ് ഈ കല്ലുവനങ്ങൾ ഉള്ളത്. അതുകൊണ്ടുതന്നെ ഇൻക നാഗരികതയുടെ അവശിഷ്ടങ്ങളാണ് ഇതെന്നും പറയപ്പെടുന്നു. അതിന് പുറമെ അന്യഗ്രഹ ജീവികൾ ഉണ്ടാക്കിയതാണ് ഈ പാറക്കൽ രൂപങ്ങൾ എന്ന രീതിയിലും പറയപ്പെടുന്നുണ്ട്. നിരവധി നിഗൂഢതകൾ പേറിയ ഈ കല്ല് വനം സമുദ്രനിരപ്പിൽ നിന്നും പതിനായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

പല വലിപ്പത്തിലുള്ള കല്ലുകളും പാറകളുമായി നിൽക്കുന്ന ഈ വനപ്രദേശം ഇവിടെ എത്തുന്നവർക്ക് ഒരു പുതിയ കാഴ്‌ചയാണ്‌ സമ്മാനിക്കുന്നത്. നിരവധി സവിശേഷതകളാൽ സമ്പന്നമായ ഈ കല്ല് വനം ലോകത്തിലെ ഏറ്റവും അസാധാരണമായ സ്ഥലങ്ങളുടെ പട്ടികയിലും ഇടം പിടിച്ചതാണ്. 

Read also:കാത്തിരിപ്പ് അവസാനിക്കുന്നു; സീതയും ഇന്ദ്രനും ഇന്ന് മുതൽ നിങ്ങളുടെ സ്വീകരണമുറിയിൽ, മറക്കാതെ കാണുക- സീതപ്പെണ്ണ്

ദിവസേന നിരവധിപ്പേരാണ് ഇവിടുത്തെ മനോഹര കാഴ്ചകൾ കാണുന്നതിനായി എത്തുന്നത്. ഈ പ്രദേശത്തെ ആളുകൾക്ക് ജോലി സാധ്യത നൽകുന്നതിലും ഈ ഇടം പ്രധാന പങ്ക് വഹിക്കുന്നു. ഇവിടുത്തെ ആളുകളിൽ കൂടുതലും ടൂറിസ്റ്റ് ഗൈഡ് പോലുള്ള ജോലികളും വഴിയോര കച്ചവടങ്ങളുമൊക്കെ നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്.

Story highlights: Marcahuasi- Lima’s Mysterious Stone Forest