കാത്തിരിപ്പ് അവസാനിക്കുന്നു; സീതയും ഇന്ദ്രനും ഇന്ന് മുതൽ നിങ്ങളുടെ സ്വീകരണമുറിയിൽ, മറക്കാതെ കാണുക- സീതപ്പെണ്ണ്

March 28, 2022

മലയാളി മിനിസ്ക്രീൻ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന പരമ്പരയാണ് സീതപ്പെണ്ണ്. സ്വാസികയും ഷാനവാസും സീതയും ഇന്ദ്രനുമായി എത്തുന്ന പരമ്പര വീണ്ടും വരുന്നുവെന്നറിഞ്ഞതുമുതൽ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ കാത്തിരിപ്പ് അവസാനിക്കുന്നു. സീതപ്പെണ്ണ് ഇന്ന് മുതൽ പ്രേക്ഷകരിലേക്കെത്തും. ജനഹൃദയങ്ങൾ നെഞ്ചേറ്റിയ ഫ്‌ളവേഴ്‌സ് ടിവിയിലൂടെ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നാണ് സീതപ്പെണ്ണ് സംപ്രേക്ഷണം ചെയ്യുക.

സീത എന്ന പരമ്പര അവസാനിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും സീതയ്ക്കും ഇന്ദ്രനും അവരുടെ പ്രണയത്തിനും ആരാധകർ ഏറെയാണ്. ആ സ്നേഹം തന്നെയാണ് പരമ്പര വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നതിന് പിന്നിലും. പരമ്പരയിലെ സ്വാസ്വികയ്ക്കും ഷാനവാസിനും ഈ പരമ്പരയിൽ അഭിനയിച്ചതിന് ശേഷം വലിയ ആരാധക വൃന്ദമാണ് ഉണ്ടായത്.

Read also: ബധിരനായി ജനിച്ചു, പരിമിതികളെ അവസരങ്ങളാക്കി; അറിയാം ഓസ്കർ വേദിയിൽ മികച്ച സഹനടനായ ട്രോയ് കോട്‌സറിനെക്കുറിച്ച്…

സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ് പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് സീത. ഇപ്പോഴിതാ സീതപ്പെണ്ണ് എന്ന പേരിലാണ് പരമ്പര എത്തുന്നത്. പ്രണയജോഡികളായ സീതയും ഇന്ദ്രനുമായി ഷാനവാസും സ്വസ്വികയും എത്തിയ പരമ്പയെ കുടുംബപ്രേക്ഷകർക്ക് പുറമെ യുവജനങ്ങളും ഏറ്റേടുത്തിരുന്നു. ഭാര്യാഭർതൃ ബന്ധത്തിന്റെ പവിത്രതയും കുടുംബ ബന്ധത്തിന്റെ പ്രാധാന്യവുമൊക്കെ പറയുന്ന സീതയുടെ തുടർച്ചയാണ് സീതപ്പെണ്ണ്.

Read also: ആവേശം നിറച്ച് കെജിഎഫ്- 2; ട്രെയ്‌ലറിൽ തിളങ്ങി യാഷും സഞ്ജയ് ദത്തും

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഇന്ദ്രനും സീതയും ഇന്ന് മുതൽ പ്രേക്ഷകരുടെ സ്വീകരണമുറിയിൽ..

കാത്തിരിക്കുക- സീതപ്പെണ്ണ് – തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസവും രാത്രി 7.30 ന്

Story highlights: Seethapennu telecasting from today