‘ഗമയോ, അതെന്താ?’- എം ജിയുടെ കൗണ്ടറുകൾക്കൊപ്പം പൊട്ടിച്ചിരിപ്പിച്ച് മേഘ്‌നക്കുട്ടി

March 7, 2022

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ കൊച്ചു താരങ്ങൾ എന്നതിൽ സംശയമില്ല. അവരുടെ ആത്മാർത്ഥമായ ആലാപനവും ഷോയിലെ മനോഹരമായ സംസാരവും എല്ലാവരും ഏറ്റെടുത്തിരുന്നു. ഈ കുഞ്ഞുഗായകർക്കെല്ലാം പ്രേക്ഷകരെ എങ്ങനെ പൊട്ടിചിരിപ്പിക്കണമെന്ന് ധാരണയുണ്ട്. കുഞ്ഞു ഗായകരിൽ എല്ലാവരും പ്രിയപ്പെട്ടവരാണെങ്കിലും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് മേഘ്‌ന സുമേഷ്.

രസകരമായ സംസാരമാണ് മേഘ്‌നയുടെ പ്രത്യേകത. പാട്ടിലെന്ന പോലെ കൗണ്ടറുകൾക്കും പഞ്ഞമില്ല എന്ന് നിസംശയം പറയാം. എന്തിനെക്കുറിച്ചും രസകരമായി സംസാരിക്കുന്ന മേഘ്‌നക്കുട്ടിയെ ഒന്ന് പറ്റിക്കാൻ ശ്രമിക്കുകയായിരുന്നു പാട്ടുവേദിയിലെ വിധികർത്താക്കളിൽ ഒരാളായ എം ജി ശ്രീകുമാർ. മേഘ്‌നക്കുട്ടിക്ക് ഗമയാണെന്ന് ഒരാൾ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ഈ കുഞ്ഞുകുറുമ്പിയെ എം ജി ശ്രീകുമാർ പറ്റിക്കുന്നത്. എന്നാൽ, മേഘ്‌നയുടെ മറുപടികൾ അതിലും രസകരമാണ്. ഒട്ടും സങ്കോചമില്ലാതെ കൗണ്ടർ മേളം സമ്മാനിക്കുന്ന മേഘ്‌നയുടെ വിഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Read Also: അറബിക് കുത്ത് ചലഞ്ചുമായി കീർത്തി സുരേഷ്- വിഡിയോ

മലയാളം ടെലിവിഷനിൽ ഏറെ ആരാധകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഗായകരായ എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ദീപക് ദേവ് എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. മീനാക്ഷിയാണ് പരിപാടിയുടെ അവതാരക.

Story highlights- mekhna and mg sreekumar funny conversation