റെക്കോർഡ് നേട്ടത്തിനരികെ അശ്വിൻ, നൂറാം ടെസ്റ്റിനായി കോലി, നായകനായി രോഹിത്തിന്റെ അരങ്ങേറ്റം; ശ്രദ്ധേയമായി മൊഹാലി ടെസ്റ്റ്

March 2, 2022

ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം വെള്ളിയാഴ്ച മൊഹാലിയിൽ തുടങ്ങുകയാണ്. ഒരുപാട് പ്രത്യേകതകളുള്ള ഒരു ടെസ്റ്റാണ് ഇന്ത്യൻ ടീമിനിത്. ഒപ്പം ഒരുപിടി റെക്കോർഡുകളും ടീമിനെയും ടീമിലെ താരങ്ങളേയും കാത്തിരിക്കുന്നുണ്ട്. അതിൽ ഇന്ത്യയുടെ സ്പിൻ താരം ആർ. അശ്വിനെ കാത്തിരിക്കുന്ന റെക്കോർഡിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാവാനുള്ള അവസരമാണ് അശ്വിന് മുന്നിലുള്ളത്. നിലവില്‍ 84 ടെസ്റ്റില്‍ നിന്ന് 24.38 ശരാശരിയില്‍ 430 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ അശ്വിന് ഇതിഹാസ താരം കപില്‍ ദേവിനെ മറികടക്കാം. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റാണ് കപില്‍ നേടിയിട്ടുള്ളത്. 619 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള അനിൽ കുംബ്ലെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരൻ.

മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ നൂറാമത്തെ ടെസ്റ്റ് കൂടിയാണ് മൊഹാലി ടെസ്റ്റ്. അത് കൊണ്ട് തന്നെ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ അനുവദിക്കുന്നതായി നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു.

Read More: പുടിച്ചിരുന്താ ലൈക്ക് പണ്ണ്- ജയ് ഭീമന് ശേഷം പ്രേക്ഷക ഹൃദയം കീഴടക്കാൻ സൂര്യ; ആവേശം നിറച്ച് ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലർ

രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ മത്സരം കൂടിയാണിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം വിരാട് കോലി ഒഴിഞ്ഞപ്പോഴാണ് രോഹിത് നായകസ്ഥാനത്തേക്ക് എത്തുന്നത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെയും ഇന്ത്യ ഒഴിവാക്കിയിരുന്നു. ദീര്‍ഘകാലമായി മോശം ഫോമിലായിരുന്നു ഇരുവരും.

Story Highlights: Mohali test special for team india