പുടിച്ചിരുന്താ ലൈക്ക് പണ്ണ്- ജയ് ഭീമന് ശേഷം പ്രേക്ഷക ഹൃദയം കീഴടക്കാൻ സൂര്യ; ആവേശം നിറച്ച് ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലർ

March 2, 2022

തമിഴകത്തിന് പുറമെ മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് സൂര്യ. ജയ് ഭീമാണ് സൂര്യയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ തിയേറ്ററിലേക്ക് എത്തുന്ന മറ്റൊരു സൂര്യ ചിത്രത്തിന്റെ വിശേഷങ്ങളാണ് ആരാധകരിൽ ആവേശമാകുന്നത്. എതർക്കും തുനിന്തവൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാണ്ടിരാജ് ആണ്. ഏകദേശം രണ്ടര വർഷങ്ങൾക്ക് ശേഷമാണ് സൂര്യയുടെ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകരിൽ ആവേശമാകുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. ഏറെ ആവേശവും ആകാംഷയും നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്കുന്നത്.

പ്രിയങ്ക മോഹൻ നായികയായി എത്തുന്ന ചിത്രത്തിൽ സത്യരാജ്, സൂരി, ശരണ്യ പൊൻവണ്ണൻ, ദേവദർശിനി, ജയപ്രകാശ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം തിയേറ്ററിൽ എത്തുന്ന സൂര്യ ചിത്രനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. മാർച്ച് പത്ത് മുതലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നത് എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Read also; വീട്ടിൽ നിന്നും ഇറങ്ങി ആരുമറിയാതെ വിമാനത്തിൽ കയറി; ടിക്കറ്റില്ലാതെ ഒൻപതുവയസുകാരൻ സഞ്ചരിച്ചത് 2,700 കിലോമീറ്റർ

ജയ് ഭീമാണ് സൂര്യയുടേതായി അവസാനം കാഴ്ചക്കാരിലേക്ക് എത്തിയത്. സംവിധായകൻ ജ്ഞാനവേൽ  ഒരുക്കിയ ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രം സെൻഗിണിയായി വേഷമിട്ടത് മലയാളി താരം ലിജോ മോളാണ്. താരത്തിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടത്. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട ഭർത്താവിന് നീതി ലഭിക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന യുവതിയുടെ വേഷത്തിലാണ് ലിജോ മോൾ അഭിനയിച്ചത്.

Story highlights: Suriya Etharkkum Thunindhavan Official Trailer