മലയിടുക്കിലൂടെ പിടിച്ച് കയറുന്ന പ്രണവ് മോഹൻലാൽ; ടോം ക്രൂസ് ആണോയെന്ന് കമന്റ്, വിഡിയോ

March 2, 2022

മലയാളികളുടെ ഇഷ്ടനടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു നടൻ മോഹനലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. കുറഞ്ഞ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ പ്രണവിന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ഏറ്റെടുക്കാറുണ്ട് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ. പ്രണവ് മുഖ്യകഥാപാത്രമായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം ഹൃദയമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം യാത്രകളുമായി തിരക്കിലായ പ്രണവിന്റെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

മലയിടുക്കിലൂടെ അനായാസം പിടിച്ചുകയറുന്ന പ്രണവിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം വിഡിയോ ആളുകളിക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ടോം ക്രൂസ് ആണോ ഇതെന്ന് രസകരമായി ചോദിക്കുന്നവരും നിരവധിയാണ്. മിഷൻ ഇംപോസിബിൾ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്ത് മലയിടുക്കിലൂടെ കയറുന്ന ടോം ക്രൂസിനെ കാണാം, ഇത് ഓർമിപ്പിക്കും വിധമാണ് പ്രണവ് മോഹൻലാലിന്റെ വിഡിയോ. 2017 ൽ തായ്‌ലാൻഡിലൂടെ നടത്തിയ യാത്രയുടെ ചിത്രങ്ങളാണിപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ടോൺസായിയിലെ മലയിടുക്കിലൂടെ പിടിച്ചുകയറുകയാണ് ദൃശ്യങ്ങളിൽ പ്രണവ്.

Read also: എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ…, ഹൃദയം കൊണ്ടുപാടി കുഞ്ഞു ശ്രീദേവ്

അതേസമയം അഭിനയത്തിനൊപ്പം യാത്രകളെയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. തനിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും താരം പങ്കുവയ്ക്കാറുണ്ട്. നേരത്തെ താരം പങ്കുവെച്ച ഹിമാലയൻ വഴികളിലൂടെയുള്ള അതിസാഹസീകമായ യാത്രയുടെ ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടിക്കാലത്ത് സിനിമയിൽ വിസ്മയിപ്പിച്ച താരമാണ് പ്രണവ്, എന്നാൽ വർഷങ്ങൾക്ക് ശേഷം പിന്നീട് നായകനായി വെള്ളിത്തിരയിൽ നിന്നും അരങ്ങേറ്റം കുറിച്ചപ്പോഴും കൂടുതലും ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കാനാണ് പ്രണവ് ശ്രമിച്ചത്. യാത്രാപ്രേമിയായ പ്രണവ് തന്റെ യാത്രകളുമായി മറ്റൊരു ജീവിതരീതിയാണ് തുടരുന്നത്.

Story highlights: pranav mohanlal shares rock climbing video