ജെയിംസിന് വൻവരവേൽപ്പ്; പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം കണ്ട് നിറകണ്ണുകളൊടെ ആരാധകർ
തെന്നിന്ത്യൻ സിനിമ ആസ്വാദകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാർ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്നാണ് പുനീത് മരണത്തിന് കീഴടങ്ങിയത്. മരണശേഷം പുനീതിന്റെ കണ്ണുകൾഉൾപ്പെടെ ദാനം ചെയ്തതും വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ പുനീത് രാജ്കുമാർ അഭിനയിച്ച അവസാന ചിത്രം പ്രേക്ഷകരിലേക്കെത്തിയപ്പോൾ നിറകണ്ണുകളോടെ ചിത്രത്തെ സ്വീകരിക്കുകയാണ് ആരാധകർ. ഒരു കന്നഡ ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതില്‍ ഏറ്റവും വലിയ തിയറ്റര്‍ കൗണ്ടുമായാണ് ചിത്രം എത്തിയത്. അതിന് പുറമെ മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും.
ചേതൻ കുമാർ സംവിധാനം നിർവഹിച്ച ചിത്രമാണ് ജെയിംസ്. ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകും മുൻപാണ് പുനീത് മരണത്തിന് കീഴടങ്ങിയത്. ഡബ്ബിങ് പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ പുനീതിന് വേണ്ടി ശബ്ദം നൽകിയത് സഹോദരൻ ശിവരാജ് കുമാറായിരുന്നു. അതേസമയം പുനീതിന്റെ ജന്മദിനമായ മാർച്ച് 17 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പുനീത് രാജ്കുമാറിനെ അദ്ദേഹത്തിന്റെ എല്ലാ പ്രതാപത്തോടെയും ആഘോഷിക്കുന്ന ചിത്രമാണ് ജെയിംസ് എന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല അടക്കമുള്ളവർ പ്രതികരിക്കുന്നത്. കർണാടകയിൽ മാത്രം ചിത്രം 380 തിയറ്ററുകളിലെ 450 സ്ക്രീനുകളിലാണ് ആദ്യദിനം പ്രദര്‍ശനത്തിനെത്തിയത്. എന്നാൽ ലോകമാകെ 4000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്
Read also: ആക്ഷൻ രംഗങ്ങളിൽ അതിശയിപ്പിച്ച് മമ്മൂട്ടി; ‘ഭീഷ്മപർവ്വം’ മേക്കിങ് വിഡിയോ
അതേസമയം കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാർ. 1985-ൽ ബേട്ടഡു ഹൂവി എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടിയിരുന്നു. 2002-ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് നായകനായി അരങ്ങേറ്റം കുറിച്ചത്. അഭി, വീര കന്നഡിഗ, അരസു, രാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ ജെയിംസിന് പിന്നാലെ പുനീത് നായകനായ ഡോക്യുമെന്ററിയും പ്രദർശനത്തിനൊരുങ്ങുകയാണ്. ‘ഗന്ധാഡഗുഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
#James celebration in Raichur
— JAMES 17th March (@VishnuN61782481) March 17, 2022
S.N.T talkies, Raichur
1st fan show started at 5.00Am#boloboloJames#JamesHistoricEuphoria #Appu #PuneethRajkumar pic.twitter.com/Lr5AKCstNO
Story highlights: Puneet rajkumar last movie james audience response