ആക്ഷൻ രംഗങ്ങളിൽ അതിശയിപ്പിച്ച് മമ്മൂട്ടി; ‘ഭീഷ്മപർവ്വം’ മേക്കിങ് വിഡിയോ

March 17, 2022

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം. മെഗാസ്റ്റാർ മമ്മൂട്ടി മൈക്കിൾ ആയി നിറഞ്ഞാടിയ ചിത്രത്തിന്റെ മേക്കിങ് വിഡിയോയാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടുന്നത്. പഞ്ച് ഡയലോഗുകളും ആക്ഷനും നിറച്ചുകൊണ്ടാണ് ചിത്രം എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളുടെ വിഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്. ചിത്രത്തിലെ ഒരു പ്രധാന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ച ശൈലി പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്. മലയാള സിനിമയില്‍ വളരെ കുറച്ച് മാത്രം ഉപയോഗിക്കാറുള്ള ബോള്‍ട്ട് ഹൈസ്‍പീഡ് സിനിബോട്ട് സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘ഭീഷ്മപർവ്വം’ എത്തിയത്. തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചതും. പ്രേക്ഷകർക്കിടയിൽ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ‘ഭീഷ്മപർവ്വം’ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരിക്കുകയാണ്. വലിയ ആവേശമാണ് മമ്മൂട്ടി ആരാധകർക്കും മലയാളി പ്രേക്ഷകർക്കും സിനിമയുടെ വിജയം പകർന്നത്.

Read also: ‘ഇത്രയും ബോണ്ടിങ് ഉള്ള ഫാമിലിയെ വേറെ കാണാൻ കഴിയുമോ?’- ‘ലളിതം സുന്ദരം’ സിനിമയുടെ രസികൻ സ്‌നീക്ക് പീക്ക് വിഡിയോ

മുൻപ് മമ്മൂട്ടിയെ നായകനാക്കി 2007 ൽ അമൽ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’ എന്ന ചിത്രവും വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്. ഇപ്പോഴിതാ മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിൽ സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഷെയ്ൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, അനഘ, മാല പാർവതി തുടങ്ങി വലിയ താരനിരയാണ് ഉള്ളത്.

Story highlights: mammootty bheeshma parvam making video