പ്രണയം പങ്കുവെച്ച് പ്രഭാസും പൂജയും; ശ്രദ്ധനേടി ‘രാധേ ശ്യാം’ ഗാനം

March 14, 2022

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. മാർച്ച് 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രഭാസ് കേരളത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായ ഒരു പ്രണയഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.  പ്രണയവും ത്രില്ലറും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ചിത്രമാണ് രാധേ ശ്യാം.

രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ പ്രഭാസും പൂജ ഹെഗ്ഡെയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത രാധേ ശ്യാം. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രീകരണ സമയത്ത് തന്നെ വാർത്തകളിൽ ഇടംനേടിയ സിനിമയാണ് രാധേ ശ്യാം. തെലങ്കാനയിലുടനീളമുള്ള ആശുപത്രികളിൽ കിടക്കകൾക്ക് വലിയ ക്ഷാമം നേരിട്ടപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകൾ ആശുപത്രികളിലേക്ക് എത്തിച്ചിരുന്നു രാധേ ശ്യാം ടീം. ഷൂട്ടിന്റെ ഭാഗമായി കിടക്കകൾ, സ്ട്രെച്ചറുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സെറ്റ് സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സർക്കാർ ആശുപത്രികളിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.

Read Also: 85 വർഷമായി ഭൂപടത്തിൽ അടയാളപ്പെടുത്തിയിരുന്നത് തെറ്റായ സ്ഥലത്ത്; ഒടുവിൽ യഥാർത്ഥ സ്ഥാനം കണ്ടെത്തി നാവിക സേന

അതേസമയം, പ്രശാന്ത് നീലിന്റെ ‘സലാർ’ എന്ന ചിത്രത്തിൽ ശ്രുതി ഹാസനൊപ്പവും, ഓം റൗത്തിന്റെ ആദിപുരുഷ്, നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ സിനിമകളിലും പ്രഭാസ് വേഷമിടുന്നുണ്ട്. ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി വേഷമിട്ടിരിക്കുന്നത് പൂജ ഹെഗ്ഡെ ആണ്. ബീസ്റ്റിലെ ഗാനമായ അറബിക് കുത്തിലൂടെ പൂജ വീണ്ടും ഹൃദയം കവരുകയാണ്.

Story highlights- radhe shyam movie video song