ആർസിബിയുടെ പുതിയ നായകനെ ഇന്നറിയാം; പ്രഖ്യാപനം വൈകുന്നേരം 4 മണിയോടെ
ഐപിൽഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇത് വരെ ഐപിഎൽ കിരീടം നേടാൻ കഴിയാത്ത ടീമിന് ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും ആഗ്രഹമില്ല. അത് കൊണ്ട് തന്നെ ടീമിനെ നയിക്കാൻ പുതിയ നായകനെ കണ്ടെത്തുകയാണ് ആർസിബി.
വർഷങ്ങളായി ആർസിബിയുടെ നായകനായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്ന വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് റോയൽ ചലഞ്ചേഴ്‌സ് പുതിയ നായകനെ തേടുന്നത്. നേരത്തെ തന്നെ മെഗാതാരലേലത്തിൽ ബാംഗ്ലൂര്‍ ടീം ഏഴേകാൽ കോടി രൂപയ്ക്ക് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഫാഫ് ഡുപ്ലസിസ് പുതിയ നായകനായേക്കുമെന്നാണ് സൂചന. ഗ്ലെന്‍ മാക്സ്‍വെല്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഫാഫിനെ നായകനാക്കാന്‍ ഫ്രാഞ്ചൈസി തയ്യാറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിരാട് കോലിയുടെ രാജി ആര്‍സിബി അധികൃതര്‍ അംഗീകരിച്ചില്ലെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിലാണ് നായകൻറെ പേര് പ്രഖ്യാപിക്കുന്നത്. ചടങ്ങിൽ ആർസിബിയുടെ പുതിയ ജേഴ്‌സി പ്രകാശനവും ഉണ്ടാവും. പുതിയ നായകന് കീഴിൽ ഇത്തവണ ആർസിബിക്ക് ഐപിഎൽ കിരീടം നേടാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read More: ചൊവ്വയിൽ കണ്ടെത്തിയ പൂവ്..; ഗവേഷകരുടെ കണ്ടെത്തലിന് പിന്നിൽ
നേരത്തെ ഈ ഐപിഎൽ സീസണിൽ അരങ്ങേറുന്ന ഗുജറാത്ത് ടൈറ്റൻസ് ഇന്ത്യൻ സൂപ്പർതാരം ഹർദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ചിരുന്നു. ഓൾ റൗണ്ടറായ ഹർദിക്കിൽ വലിയ പ്രതീക്ഷയാണ് ടീമിനും ആരാധകർക്കുമുള്ളത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർദിക് പല നിർണായക മത്സരങ്ങളിലും മുംബൈയുടെ നായകനായി അവതരിച്ച കളിക്കാരൻ കൂടിയാണ്. ആദ്യമായാണ് ഹർദിക് ഒരു ടീമിന്റെ നായകനാവുന്നത്.
Story Highlights: Rcb’s new captain