‘ദ്വാദശിയിൽ..’ ഈണത്തിൽ പാടി റിമി ടോമി, ചുവടുവെച്ച് ഡയാന- വിഡിയോ

March 24, 2022

ഗായിക റിമി ടോമി ഒരു കംപ്ലീറ്റ് എന്റർടെയ്‌നറാണ്. ഗായിക എന്ന നിലയിൽ മാത്രമല്ല റിമി താരമാകുന്നത്. അഭിനേത്രിയും അവതാരകയും നർത്തകിയുമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ റിമി ടോമി ഒരുക്കിയ ഒരു കവർ ഗാനം ശ്രദ്ധനേടിയിരുന്നു. പാട്ടും നൃത്തവുമായിരുന്നു ഈ വീഡിയോയുടെ പ്രത്യേകത. ‘ദ്വാദശിയിൽ’ എന്നുതുടങ്ങുന്ന ഗാനമാണ് റിമി ആലപിച്ചതും ചുവടുവെച്ചതും.

ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിൽ അതിഥിയായി എത്തിയപ്പോൾ അതെ ഗാനം അഭ്യർത്ഥനപ്രകാരം ആലപിച്ചിരിക്കുകയാണ് റിമി ടോമി. റിമിയുടെ ആലാപനത്തിനൊപ്പം സ്റ്റാർ മാജിക് വേദിയിലെ ഡയാന ഹമീദും ചുവടുവെച്ചിരുന്നു. ഇരുവരും ചേർന്നുള്ള ഈ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ചിരി മേളത്തിന് മാറ്റുകൂട്ടാൻ സൂപ്പർ പവർ എന്ന സ്പെഷ്യൽ എപ്പിസോഡും എല്ലാ ആഴ്ചയിലും ഉണ്ട്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Read Also:അതേ നോട്ടം അതേ നടത്തം, അന്നും ഇന്നും മാറ്റമില്ലാതെ സേതുരാമയ്യർ

രസകരമായ സ്കിറ്റുകളും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിരി വേദിയാണ് സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്.

Story highlights- rimi tomy and dayana hameed performance