ഭക്ഷണം വോണിന് ഇഷ്ടമായില്ല, പക്ഷെ വേദനിപ്പിക്കരുതെന്ന് കരുതി പറഞ്ഞില്ല; ഷെയ്ൻ വോൺ തന്റെ വീട്ടിൽ വന്നപ്പോഴുണ്ടായ രസകരമായ സംഭവം ഓർത്തെടുത്ത് സച്ചിൻ
സച്ചിനും ഷെയ്ൻ വോണും തമ്മിലുള്ള ഗ്രൗണ്ടിലെ പോരാട്ടം എക്കാലത്തും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.പരസ്പരമുള്ള പോരാട്ടങ്ങളില്‍ എക്കാലത്തും സച്ചിനായിരുന്നു ആധിപത്യമെങ്കിലും കളിക്കളത്തിലെ പോരാട്ടം ഒരിക്കലും ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തടസമായിരുന്നില്ല. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വോണിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ ആദരാമർപ്പിച്ച് സച്ചിൻ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ 1998 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടയിൽ വോൺ തന്റെ വീട്ടിൽ വന്നപ്പോഴുണ്ടായ രസകരമായ സംഭവം ഓർത്തെടുക്കുകയാണ് സച്ചിൻ. പര്യടനത്തിനിടയിൽ താൻ വോണിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവെന്നും പക്ഷെ താൻ സ്വയം പാകം ചെയ്ത ഭക്ഷണം വോണിന് കഴിക്കാൻ പറ്റാതെ വരികയും ചെയ്തുവെന്നാണ് സച്ചിൻ പറയുന്നത്. ഭക്ഷണം കഴിക്കാൻ പറ്റാതിരുന്ന കാര്യം ആതിഥേയനായ തന്നോട് തുറന്ന് സംസാരിക്കാൻ കഴിയാതിരുന്ന വോൺ മാനേജർ വഴിയാണ് ആ കാര്യം അറിയിച്ചതെന്നും സച്ചിൻ പറയുന്നു.
Read More: സുഹൃത്തിന്റെ ഒന്നരവർഷത്തെ സ്വപ്നം സാക്ഷാത്കരിച്ച് അനു; സ്റ്റാർ മാജിക്കിൽ ഒരു സൗഹൃദ നിമിഷം
“1998 ല്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സംഭവം. അന്ന് ഞാന്‍ വോണിനോട് ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹം അതേയെന്ന് മറുപടി പറയുകയും ചെയ്തു. എന്നാലൊരിക്കല്‍ വീട്ടിലേക്ക് വരാനും ഞാന്‍ പറഞ്ഞു. അദ്ദേഹം എന്റെ ക്ഷണം സ്വീകരിക്കുകയും വീട്ടിലേക്ക് വരികയും ചെയ്തു. ഞാനുണ്ടാക്കിയ ഭക്ഷണം വിളമ്പിയത് മുതല്‍ അദ്ദേഹം മാനേജറെ നോക്കുന്നുണ്ടായിരുന്നു. വോണിന് എന്തോ അസ്വസ്ഥത പോലെ തോന്നി. പിന്നാലെ മാനേജര്‍ എന്റെ അടുത്തെത്തി വോണ്‍ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. ഞാനപ്പോള്‍ ഭക്ഷണം വിളമ്പുന്ന തിരക്കിലായിരുന്നു. വോണിന് ഇത്രത്തോളം സ്‌പൈസിയായ ഭക്ഷണം ഇഷ്ടമല്ലെന്ന് അന്നാണ് എനിക്ക് മനസിലായത്” രസകരമായ സംഭവം ഓർത്തെടുത്ത് സച്ചിൻ പറഞ്ഞു.
Story Highlights: Sachin recalls shane warne’s memory