പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വീണ്ടും വരുന്നു; ‘സീതപ്പെണ്ണ്’ തിങ്കളാഴ്ച മുതൽ
കാത്തിരിപ്പ് അവസാനിക്കുന്നു… പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഇന്ദ്രനും സീതയും ഈ വരുന്ന തിങ്കളാഴ്ച മുതൽ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തും.
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നതാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയുടെ വരവിനായി. ഇപ്പോഴിതാ സീതപ്പെണ്ണ് എന്ന പേരിൽ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് പരമ്പര. മാർച്ച് 28 മുതൽ തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക.
പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തുന്ന സീതപ്പെണ്ണിന്റെ പ്രൊമോ എത്തിയതുമുതൽ പ്രേക്ഷകരും ആവേശത്തിലാണ്. അതേസമയം സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. പരമ്പര അവസാനിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും സീതയ്ക്കും ഇന്ദ്രനും അവരുടെ പ്രണയത്തിനും ആരാധകർ ഇപ്പോഴും ഏറെയാണ്. അതുകൊണ്ടുതന്നെ സീതയുടെ വരവിനായി കാത്തിരിക്കുന്നവരും നിരവധിയാണ്.
ഇവരുടെ തിരിച്ചുവരവിനെക്കുറിച്ച് ഫ്ളവേഴ്സ് ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലൂടെയുമെല്ലാം അന്വേഷിച്ചവരും നിരവധിയാണ്. ഇപ്പോഴിതാ, ആ കാത്തിരിപ്പിന് അവസാനമാകുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സീതയും ഇന്ദ്രനും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയാണ്. അതും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഫ്ളവേഴ്സ് ചാനലിലൂടെ.
Read also:ഇത് സുധിയുടെ ആ പഴയ സ്പ്ലെൻഡർ ബൈക്ക്; ഇഷ്ടവാഹനം 25 വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കി ചാക്കോച്ചൻ
കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയൽ താരം സ്വാസ്വികയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. ഇപ്പോഴിതാ വെള്ളിത്തിരയിലെ തിരക്കുള്ള താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് സ്വസ്വിക. മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആറാട്ടാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചലച്ചിത്രം.
Story highlights: Seethupennu from Monday