‘സീതയിലെ പ്രണയ സീനുകൾ അഭിനയിക്കാൻ മടിയായിരുന്നു’; അറിവിന്റെ വേദിയിൽ ചിരി പടർത്തി ഷാനവാസും സ്വാസികയും
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.
അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ ഷാനവാസും സ്വാസികയും അറിവിന്റെ വേദിയിലെത്തിയിരിക്കുകയാണ്. ഇവർ വേദിയിൽ വന്നപ്പോൾ രസകരമായ പല നിമിഷങ്ങളും അരങ്ങേറുകയായിരുന്നു.
‘സീത’ പരമ്പരയിലെ പല പ്രണയ സീനുകളും അഭിനയിക്കാൻ ഷാനവാസിന് മടിയായിരുന്നുവെന്നാണ് ഇരു താരങ്ങളും തമാശയോടെ ഓർത്തെടുക്കുന്നത്. സ്വാസികയുമായുള്ള പല റൊമാൻസ് സീനുകളും അഭിനയിക്കാൻ വിസമ്മതിച്ച ഷാനവാസ് ഒടുവിൽ പരമ്പരയുടെ അണിയറ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് ആ സീനുകളിലൊക്കെ അഭിനയിച്ചതെന്നാണ് വേദിയിൽ ചിരി പടർത്തി നടൻ പറഞ്ഞത്.
ഫ്ളവേഴ്സ് ടിവിയിലെ തന്നെ വലിയ ഹിറ്റായ ‘സീത’ എന്ന പരമ്പരയിലെ താരങ്ങളാണ് ഷാനവാസും സ്വാസികയും. ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം സീതയും ഇന്ദ്രനും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയാണ്. ‘സീതപ്പെണ്ണ്’ എന്ന പേരിലാണ് പരമ്പര ഫ്ളവേഴ്സ് ടിവി യിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മാർച്ച് 28 തിങ്കളാഴ്ചയാണ് പരമ്പര സംപ്രേഷണം ആരംഭിക്കുന്നത്.
Read More: വലിയ മാറ്റങ്ങളോടെ മറ്റൊരു ഓസ്കർ സീസൺ; അവതാരകരായി 3 സ്ത്രീകൾ
പരമ്പരയിൽ അഭിനയിച്ചതിന് ശേഷം വലിയ ആരാധക വൃന്ദമാണ് ഇരു താരങ്ങൾക്കും ഉണ്ടായത്. സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ് പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് സീത.
Story Highlights: Shanavas and swasika about romance scenes in seetha