‘ആലിലക്കണ്ണാ..’;കണ്ണും മനവും നിറച്ച് ശ്രീഹരിയുടെ അതുല്യ ആലാപനം- വിഡിയോ

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്, ദീപക് ദേവ്, ഗായകന് എം.ജി ശ്രീകുമാര്‍, ഗായിക അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ആദ്യ സീസണിലും രണ്ടാം സീസണിലുമായി നിരവധി കുഞ്ഞു ഗായകരാണ് പാട്ടുവേദിയിൽ മാറ്റുരയ്ക്കുന്നത്.
പാട്ടുവേദിയിലെ സർഗഗായകനാണ് പാലക്കാട് സ്വദേശിയായ ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഈ മിടുക്കൻ. കലാഭവൻ മണിയുടെ ഗാനങ്ങളിലൂടെയാണ് ശ്രീഹരി എപ്പോഴും ശ്രദ്ധനേടിയിട്ടുള്ളത്. ഇപ്പോഴിതാ, ആലിലക്കണ്ണാ എന്ന ഗാനവുമായി എത്തി വിസ്മയിപ്പിച്ചിരിക്കുകയാണ് ശ്രീഹരി.
Read Also: ഹലമാത്തി ഹബിബോ..’; ചടുലമായ ചുവടുകളുമായി ഒരു മുത്തശ്ശി- വിഡിയോ
ഗാനത്തിനൊപ്പം കലാഭവൻ മണിയുടെ ഭാവചലനങ്ങളും ശ്രീഹരി അനുകരിക്കുന്നുണ്ട്. കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ശ്രീഹരിയുടെ ആലാപനമാധുര്യം. ഒപ്പം ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പാട്ട് വേദി. ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മിടുക്കനായ ഗായകരിൽ ഒരാൾ കൂടിയാണ് ശ്രീഹരി.
Story highlights- sreehari singing alilakkanna song