‘ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ…; പ്രേക്ഷകഹൃദയങ്ങളിൽ ആഘോഷം നിറച്ച് കൃഷ്ണജിത്ത്
‘ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ…താളലയത്തിലുണർന്നു മദാലസയായി…. ഇന്നീ പ്രേമം പൂക്കും മുകിലിൻ മേട്ടിൽ
കാമമുറക്കമുണർന്നു വിലാസിനിയായീ…നർത്തനം തുടരൂ മോഹിനീ ഇവിടെ’…മലയാളികൾ എക്കാലത്തും നെഞ്ചേറ്റിയ ഗാനങ്ങളിൽ ഒന്നാണ് ‘പ്രഭൂ’ എന്ന ചിത്രത്തിലെ ഈ ഗാനം. 1979 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഈ പാട്ട് ഇതിനോടകം ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാകില്ല. ഏറ്റുമാനൂർ ശ്രീകുമാരന്റെ വരികൾക്ക് ശങ്കർ ഗണേഷ് സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ഗാനമാണിത്. ഇപ്പോഴിതാ ഇക്കാലമത്രയും സംഗീത പ്രേമികളുടെ സിരകളിൽ ആഘോഷം സൃഷ്ടിച്ച ഈ മനോഹര ഗാനവുമായി പാട്ട് വേദിയിൽ എത്തുകയാണ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കൻ കൃഷ്ണജിത്ത്.
അതിമനോഹരമായ ആലാപനത്തിനൊപ്പം നൃത്തം ചെയ്തും വേദിയെ കൂടുതൽ ആവേശഭരിതമാക്കുന്നുണ്ട് ഈ കുരുന്ന് ഗായകൻ. ഓരോ തവണയും പാട്ട് പാടാൻ എത്തി അതിശയപ്പിക്കുന്ന ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയം കവരുന്ന മികച്ച പാട്ടുകാരനാണ് കൃഷ്ണജിത്ത്. ഇത്തവണയും പാട്ട് പാടി വേദിയെ വിസ്മയിപ്പിക്കുകയാണ് ഈ മിടുക്കൻ. മലയാളികൾ എക്കാലവും കേൾക്കാൻ കൊതിക്കുന്ന ഗാനം. അതിന്റെ ഭംഗി ഒട്ടും ചോരാതെ മനോഹരമായ ശബ്ദത്തിൽ പാടി വേദിയിലെത്തിച്ച ഈ കുരുന്നിന് ടോപ് സിംഗറിലെ ജഡ്ജസ് അടക്കം നിറഞ്ഞ കൈയടിയാണ് നൽകിയത്.
പാട്ട് പ്രേമികൾ എക്കാലത്തും ഹൃദയത്തിലേറ്റിയ ചില പഴയഗാനങ്ങളുമായി കുരുന്ന് ഗായകർ ഈ വേദിയിൽ എത്താറുണ്ട്. മലയാളത്തിലെ അതിസുന്ദര ഗാനങ്ങൾ പ്രേക്ഷകരിലേക്ക് അവർ എത്തിക്കുമ്പോൾ പഴമയിലേക്ക് ഒരു പുത്തൻ ഉണർവോടെ ഓർമകളെ മടക്കിയയാക്കാൻ ആസ്വാദകർക്കും സാധിക്കുന്നു. ഇത്തവണയും അത്തരമൊരു അനുഭൂതിയാണ് ഈ കൊച്ചു ഗായകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതും.
Story highlights; Krishnajith’s extraordinary performance of Inee theeram thedum