മെലഡി കിംഗ് വിദ്യാസാഗറിനായി അതിഗംഭീരമായി പാടി കൃഷ്ണശ്രീ; നേരിട്ടഭിനന്ദിച്ച് വിദ്യാസാഗർ, പാട്ട് വേദിയിലെ അനുഗ്രഹീത നിമിഷങ്ങൾ…

March 18, 2022

സംഗീതാസ്വാദകരുടെ മുഴുവൻ ഹൃദയതാളങ്ങൾ കീഴടക്കുന്ന ഒരുപിടി മികച്ച ഗാനങ്ങൾ പാട്ട് പ്രേമികൾക്ക് സമ്മാനിച്ച ‘മെലഡി കിംഗ് ആണ് ചലച്ചിത്ര സംഗീതസം‌വിധായകൻ വിദ്യാസാഗർ. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായ വിദ്യാസാഗറിനെ ഒന്ന് നേരിട്ട് കാണാനും അദ്ദേഹത്തിന്റെ മുൻപിൽ പാട്ടുകൾ പാടാനും അദ്ദേഹത്തിന്റെ പാട്ടുകൾ ആസ്വദിക്കാനുമായി ആഗ്രഹിക്കാത്ത പാട്ടുകാരും ഉണ്ടാവില്ല. ഇപ്പോഴിതാ ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കി കൃഷ്ണശ്രീയാണ് അദ്ദേഹത്തിന്റെ പാട്ടുമായി വേദിയിൽ എത്തുന്നത്.

മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലെ ഒരു മനോഹരഗാനവുമായാണ് കൃഷ്ണശ്രീ എത്തിയത്. ‘അമ്പാടി പയ്യുകള്‍ മെയ്യും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ…’ എന്ന ഗാനമാണ് വേദിയിൽ ഈ കുഞ്ഞുമിടുക്കി ആലപിച്ചത്. എസ് രമേശൻ നായരുടെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകി ഗായിക സുജാത ആലപിച്ച പാട്ട് അതിഗംഭീരമായാണ് കൃഷ്ണശ്രീ വേദിയിൽ ആലപിക്കുന്നത്. മലയാളത്തിന് നിരവധി മെലഡി ഗാനങ്ങൾ സമ്മാനിച്ച വ്യക്തിയാണ് വിദ്യാസാഗർ, അത്തരത്തിൽ അദ്ദേഹം മലയാളി പാട്ട് പ്രേമികൾക്കായി ഒരുക്കിയ മറ്റൊരു അത്ഭുതഗാനമാണിത്. ഇപ്പോഴിതാ ഈ പാട്ട് പാടുന്ന കൃഷ്ണശ്രീയ്ക്ക് അഭിനന്ദനങ്ങൾ നൽകുകയാണ് സാക്ഷാൽ വിദ്യാസാഗർ.

Read also: അന്ന് മലയാളികൾക്കായി എംജി പാടി ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ…’ ഇന്ന് എംജിയുടെ മുന്നിൽ അതേ പാട്ടുമായി ശ്രീനന്ദ്, പാട്ട് വേദിയിലെ അസുലഭ നിമിഷങ്ങൾ

വേദിയിൽ അതിഗംഭീരമായി പാട്ട് പാടിയ കൃഷ്ണശ്രീയ്ക്ക് പാട്ട് വേദിയിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഒപ്പം ഗായകൻ എം ജി ശ്രീകുമാർ സംഗീത സംവിധായകൻ വിദ്യാസാഗറുമായി ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹത്തിന് മുൻപിൽ കൃഷ്ണശ്രീയെക്കൊണ്ട് ഈ പാട്ട് പഠിപ്പിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. കുരുന്നിന്റെ പാട്ട് ആസ്വദിച്ച അദ്ദേഹം നിറഞ്ഞ സ്നേഹത്തോടെ കൃഷ്ണശ്രീയെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. ഒപ്പം വേദിയിലെ ജഡ്ജസും ഗായകരുമായ എം ജയചന്ദ്രനും ശ്രീനിവാസുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

Story highlights: Vidhyasagar blessings to Krishnasree