ദേശീയ ആന ദിനം ഇങ്ങനെയും ആഘോഷിക്കാം; ആനകൾക്കായി ബുഫെ ഒരുക്കി തായ്ലൻഡ്
തായ്ലൻഡിലെ ദേശീയ ആന ദിനത്തിൽ ഒരു ബൊട്ടാണിക്കൽ പാർക്ക് ആനകൾക്കായി ഒരുക്കിയത് ബുഫെ.. 60 ആനകൾക്ക് പഴങ്ങൾകൊണ്ട് വിരുന്നു നൽകുകയായിരുന്നു ഈ പാർക്ക്. ചോൻ ബുരി പ്രവിശ്യയിലെ നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡനിൽ 26 അടി വീതിയുള്ള മേശപ്പുറത്ത് രണ്ട് ടൺ പഴങ്ങളും പച്ചക്കറികളും നിരത്തിയാണ് ആനകൾക്ക് ബുഫെ ഒരുക്കിയത്.
Read Also: എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറിക്കായി ഇറങ്ങി, ഇന്ന് 21 കാരി സമ്പാദിക്കുന്നത് ലക്ഷങ്ങൾ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ തായ്ലൻഡിന്റെ ദേശീയ ചിഹ്നമാണ് ആന. എല്ലാവർഷവും അതുകൊണ്ടുതന്നെ തായ് ദേശീയ ആന ദിനത്തിൽ ഇവയെ ആദരിക്കാറുണ്ട്. 34 വർഷം മുമ്പ് മാർച്ച് 13 ന് തായ് സംസ്കാരത്തിൽ ആനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും വംശനാശം നേരിടുന്ന ഇവയുടെ സംരക്ഷണത്തിനായി അവബോധം സൃഷ്ടിക്കുന്നതിനുമായി ആരംഭിച്ചതാണ് ഇങ്ങനെ ഒരു ദിനം.
Read Also: പ്രണയം പങ്കുവെച്ച് പ്രഭാസും പൂജയും; ശ്രദ്ധനേടി ‘രാധേ ശ്യാം’ ഗാനം
വളരെ ആഘോഷമായാണ് പൊതുവെ ഈ ദിനം തായ് ജനത ആഘോഷമാക്കാറുള്ളത്. എന്നാൽ, കൊവിഡ് ഭീതി ഇനിയും മാറിയിട്ടില്ലാത്തതിനാൽ ആഘോഷങ്ങൾ നിയന്ത്രണ വിധേയമായിരുന്നു. എങ്കിലും ഈ ബുഫെ വളരെ രസകരവും സന്ദർശകർക്ക് ആവേശവും പകർന്നു. ആളുകളുമായി ഇടപഴകുന്നതിൽ ഇഷ്ടം പുലർത്തുന്ന ആനകളാണ് ഇവിടെയുള്ളത്. സന്ദർശകർ കുറഞ്ഞതോടെ ആനകൾക്കും മാനസികമായ മടുപ്പുകൾ ഉണ്ടായി എന്നും അങ്ങനൊരു സാഹചര്യത്തിൽ ഇങ്ങനെ ബുഫെ സംഘടിപ്പിക്കുകയായിരുന്നു എന്നും പാർക്ക് അധികാരികൾ പറയുന്നു.
Story highlights- Thailand lays out fruit buffet for elephants