പാട്ട് വേദിയിൽ മൊഞ്ചുള്ള പാട്ടുമായി വൈഗകുട്ടി; വേദിയിലേക്കിറങ്ങി വന്ന് അഭിനന്ദിച്ച് വിധികർത്താക്കൾ
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞ് പാട്ടുകാർക്ക് ആരാധകരേറെയാണ്. മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലൊരു ഗാനത്തിലൂടെ പാട്ട് വേദിയുടെ മനം കവർന്നിരിക്കുകയാണ് കുഞ്ഞു പാട്ടുകാരിയായ വൈഗകുട്ടി.
അതിമനോഹരമായ ആലാപനത്തിലൂടെയാണ് വൈഗകുട്ടി പ്രേക്ഷകരുടെയും വിധി കർത്താക്കളുടെയും പ്രിയപ്പെട്ട പാട്ടുകാരിയായത്. മനസ്സ് കവരുന്ന മനോഹരമായ ശബ്ദത്തിലൂടെ വൈഗ ആലപിച്ച പല ഗാനങ്ങളും പ്രേക്ഷകരുടെ മനം കവർന്ന ഗാനങ്ങളാണ്. അതിനാൽ തന്നെ വൈഗകുട്ടിയുടെ പാട്ടിനായി കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. അത്തരത്തിൽ പാട്ട് വേദിയുടേയും പ്രേക്ഷകരുടെയും മനസ്സ് നിറച്ച ഒരു ഗാനവുമായാണ് വൈഗകുട്ടി വീണ്ടും എത്തിയിരിക്കുന്നത്.
താള മേളങ്ങളുടെ അകമ്പടിയുള്ള മനോഹരമായ ഒരു മാപ്പിളപ്പാട്ടാണ് പാട്ട് വേദിയിൽ വൈഗ അതിമനോഹരമായി ആലപിച്ച് പ്രേക്ഷകരുടെയും വിധി കർത്താക്കളുടെയും കൈയടി നേടിയത്. വൈഗകുട്ടിയുടെ പാട്ടിൽ മതിമറന്ന് വിധികർത്താക്കൾ വേദിയിലേക്ക് ഇറങ്ങി വന്നാണ് കുഞ്ഞു പാട്ടുകാരിയെ അഭിനന്ദിച്ചത്.
പ്രേക്ഷകർക്ക് മറക്കാനാവാത്ത അമൂല്യ നിമിഷങ്ങളാണ് പലപ്പോഴും ടോപ് സിംഗർ വേദിയിൽ അരങ്ങേറാറുള്ളത്. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Vaiga’s song