ഹർദിക് പാണ്ഡ്യ നായകനാവുമ്പോൾ; ക്യാപ്റ്റനാവുന്ന പാണ്ഡ്യയെ പറ്റി ഗുജറാത്ത് ടൈറ്റൻസ് ടീം ഡയറക്ടർ വിക്രം സോളങ്കി

March 10, 2022

ഇത്തവണത്തെ ഐപിഎല്ലിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ഇന്ത്യൻ സൂപ്പർതാരം ഹർദിക് പാണ്ഡ്യയാണ് ടൈറ്റൻസിന്റെ നായകൻ. ഓൾ റൗണ്ടറായ ഹർദിക്കിൽ വലിയ പ്രതീക്ഷയാണ് ടീമിനും ആരാധകർക്കുമുള്ളത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർദിക് പല നിർണായക മത്സരങ്ങളിലും മുംബൈയുടെ നായകനായി അവതരിച്ച കളിക്കാരൻ കൂടിയാണ്. ആദ്യമായാണ് ഹർദിക് ഒരു ടീമിന്റെ നായകനാവുന്നത്.

താരലേലത്തിന് മുൻപ് തന്നെ ടൈറ്റൻസ് ടീമിലെടുത്ത താരമാണ് പാണ്ഡ്യ. 15 കോടിക്കാണ് ഗുജറാത്ത് പാണ്ഡ്യയെ ടീമിലെടുത്തത്.

ഇപ്പോൾ ഹർദിക് പാണ്ഡ്യക്ക് മികച്ച നായകനാവാൻ കഴിയുമെന്നാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കി അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക താരമായിരുന്നെങ്കിലും ക്യാപ്റ്റന്‍സി പരിചയം ഹര്‍ദിക്കിനില്ല. എങ്കിലും ടീമിനെ മികച്ച നിലയില്‍ നയിക്കാന്‍ ഹര്‍ദിക്കിനാവും എന്നാണ് വിക്രം സോളങ്കി പറയുന്നത്. എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരില്‍ നിന്ന് പഠിച്ചെടുത്ത കാര്യങ്ങള്‍ ക്യാപ്റ്റന്‍സിയില്‍ ഹര്‍ദിക്കിന് സഹായകമാകും എന്നും സോളങ്കി വാദിച്ചു.

“ക്യാപ്റ്റനായി വിജയിക്കാനുള്ള ഘടകങ്ങള്‍ ഹര്‍ദിക് പാണ്ഡ്യയില്‍ കാണാം. ഇന്ത്യന്‍ ടീമിലെ ലീഡര്‍ഷിപ്പ് സംഘത്തില്‍ അംഗമായിരുന്നു ഹര്‍ദിക്. രോഹിത് ശര്‍മ്മ, വിരാട് കോലി, എം എസ് ധോണി എന്നിവരില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പാണ്ഡ്യ പഠിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സി വളര്‍ച്ചയില്‍ അതെല്ലാം ഹര്‍ദിക് ഉപയോഗിക്കും. സപ്പോര്‍ട്ട് സ്റ്റാഫുകളുടെ ശക്തമായ പിന്തുണ ഹര്‍ദിക്കിനുണ്ടാകും. പരിക്കില്‍ നിന്നുള്ള മടങ്ങിവരവില്‍ ഹര്‍ദിക് കഠിനമായി പരിശ്രമിക്കുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും കൂടുതല്‍ വേഗത കൈവരിക്കാനുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്” – വിക്രം സോളങ്കി കൂട്ടിച്ചേര്‍ത്തു.

Read More: ഡ്രൈവിങ് ലൈസൻസ് ഇനി സെൽഫി; പൃഥ്വിരാജിന്റ കഥാപാത്രമാകാൻ അക്ഷയ് കുമാർ

മുൻ ഇന്ത്യൻ സൂപ്പർതാരം ആശിഷ് നെഹ്റ ഗുജറാത്ത് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോൾ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി കേര്‍സ്റ്റനാണ് ടീമിന്റെ ബാറ്റിങ് പരിശീലകൻ.

Story Highlights: Vikram solanky about hardik pandya’s captaincy