എല്ലാത്തിനും ഉത്തരമുണ്ട് ഈ മൂന്ന് വയസുകാരന്റെ കൈയിൽ, വിഡിയോ അഭിനന്ദനാർഹം

March 2, 2022

ദിവസവും നിരവധി വിഡിയോകളാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. സെലിബ്രിറ്റികൾക്ക് പുറമെ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടേയുമടക്കം രസകരമായ നിരവധി വിഡിയോകൾ ദിവസവും നാം കാണാറുണ്ട്. ഇപ്പോഴിതാ ഒരു മൂന്ന് വയസുകാരന്റെ വിഡിയോയാണ് വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു കടയിൽ കയറി ‘അമ്മ ചൂണ്ടിക്കാണിക്കുന്ന എല്ലാ സാധനങ്ങളുടെയും പേര് വളരെ കൃത്യമായി പറയുകയാണ് ഈ കുഞ്ഞുമോൻ.

സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് സോണിക ബാസിനും മകൻ മൂന്നുവയസുകാരനായ ആബിറും. ഇരുവരും ചേർന്നുള്ള നിരവധി വിഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിയതാണ്. കൂടുതലായും പാചകവുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇവർ പങ്കുവയ്ക്കാറുള്ളത്. അത്തരത്തിൽ അടുത്തിടെ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. പഴങ്ങളും സ്പൈസുകളുമൊക്കെ വിൽക്കുന്ന കടയിൽ വെച്ചാണ് സാധനങ്ങളുടെ പേരുകൾ വളരെ കൃത്യമായി ഈ കുരുന്ന് പറയുന്നത്. എല്ലാത്തിനും പേര് ഇംഗ്ലീഷിലും മാതൃഭാഷയിലും ഈ കുഞ്ഞ് പറയുന്നുണ്ട് എന്നതാണ് ഇതിലെ മറ്റൊരു കൗതുകം.

Read also: ഒറ്റമുറി ഷെഡിന്റെ ചോർച്ചയടയ്ക്കാൻ ഷീറ്റ് ചോദിച്ചെത്തി, സ്വന്തമായൊരു വീട് തന്നെ പണിത് നൽകി കടയുടമ

മുതിർന്നവർക്ക് പോലും അറിയാത്ത സാധനങ്ങളുടെ വരെ പേരുകൾ വളരെ കൃത്യമായി പറഞ്ഞുനൽകുന്നുണ്ട് ആബിർ. ആബിറിന്റെ ഈ വിഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായതോടെ ഈ കുഞ്ഞിന്റെ ഓർമ്മശക്തിയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നവരും നിരവധിയാണ്. ഏത് വിഷയത്തിലായാലും ഇത്രയും കാര്യങ്ങൾ ഓർമിച്ചുപറയാനും തിരിച്ചറിയാനും ഈ ചെറുപ്രായത്തിൽ തന്നെ കഴിയുന്നത് അഭിനന്ദാർഹമാണ് എന്നാണ് പലരും കുറിയ്ക്കുന്നത്.

Read also: അന്ന് അച്ഛന്റെ നായിക ഇന്ന് മകന്റെയും; ‘പ്രജാപതി’യിൽ മമ്മൂട്ടിയുടെ നായികയായ അദിതി റാവു ‘ഹേ സിനാമിക’യിൽ ദുൽഖർ സൽമാന്റെയും നായികയായി എത്തുമ്പോൾ…

അതേസമയം ഇതിനോടകം നിരവധി ആരാധകരെ നേടി എടുത്തുകഴിഞ്ഞു ഈ കുഞ്ഞുമോൻ. അമ്മയ്‌ക്കൊപ്പം പാചകത്തിലും ജോലിയിലുമൊക്കെ സഹായിക്കാറുള്ള ഈ കുരുന്നിന്റെ ഓരോ വിഡിയോകൾക്കും നിരവധിയാണ് കാഴ്ചക്കാർ.

Story highlights: Viral video of three year old boy identifying things