ഒറ്റ ചാർജിങ്ങിൽ 100 കിലോമീറ്റർ സഞ്ചരിക്കാം- ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ക്രൂയിസ് കപ്പൽ
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ യാങ്സി റിവർ ത്രീ ഗോർജസ് 1 ചൈനയിലേക്ക്. ചൊവ്വാഴ്ച ഹുബെയിലെ യിച്ചാങ്ങിൽ നിന്നും ആദ്യ യാത്ര ആരംഭിച്ച കപ്പൽ ധാരാളം പ്രത്യേകതകൾ നിറഞ്ഞതാണ്. ചൈനയിൽ വികസിപ്പിച്ചെടുത്ത ഈ കപ്പലിൽ 1300 പേർക്ക് യാത്ര ചെയ്യാനും ഒറ്റ ചാർജിൽ 100 കിലോമീറ്റർ സഞ്ചരിക്കാനും കഴിയും. കപ്പൽയാത്രയ്ക്കിറങ്ങുമുൻപ്, ജനുവരിയിൽ നിരവധി റൗണ്ട് പരീക്ഷണങ്ങൾ പൂർത്തിയാക്കിയിരുന്നു.
‘സീറോ എമിഷൻ’ നേടിയ ഈ കപ്പൽ മണിക്കൂറിൽ 7,500 കിലോവാട്ട്മറൈൻ ബാറ്ററിയാണ് പ്രവർത്തിപ്പിക്കുന്നത്. ഏപ്രിലിൽ കപ്പൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കും. യിച്ചാങ്ങിലെ കാഴ്ചകൾ കാണാനുള്ള യാത്രകൾക്കായാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്.
ഈ ഇലക്ട്രിക് ക്രൂയിസിന് 100 മീറ്റർ നീളവും 16 മീറ്റർ വീതിയുമുണ്ട്. ഒരൊറ്റ തവണത്തെ ചാർജിങ്ങിൽ 100 കിലോമീറ്റർ സഞ്ചരിക്കാനും ഏകദേശം 530 മെട്രിക് ടൺ ഇന്ധനം ലാഭിക്കാനും ക്രൂയിസിന് കഴിയും.
Read Also: ഇംഗ്ലീഷ് അധ്യാപകനിൽ നിന്നും ഓട്ടോറിക്ഷ ഡ്രൈവറിലേക്ക്; പ്രചോദനമായി 74 കാരന്റെ ജീവിതം
ത്രീ ഗോർജസ് കോർപ്പറേഷന്റെയും ഹുബെയ് ത്രീ ഗോർജസ് ടൂറിസം ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനമായ ചൈന യാങ്സി പവർ കമ്പനിയാണ് കപ്പൽ വികസിപ്പിച്ചത്. ചൈനയുടെ മറൈൻ ഇലക്ട്രിക് വാഹന വിപണി പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കപ്പൽ ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.
23.5 മില്യൺ ഡോളറിന്റെ മുതൽമുടക്കിൽ നിർമ്മിച്ച ഈ കപ്പലിന് ഓട്ടോമാറ്റിക് കൺട്രോൾ സിസ്റ്റവും ഇന്റലിജന്റ് പവർ മാനേജ്മെന്റ് സിസ്റ്റവുമുണ്ട്.
Story highlights- World’s largest electric cruise ship sets sail in China