ഒടിടി റിലീസിന് ഒരുങ്ങി ‘ട്വൽത്ത് മാൻ’- പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

April 22, 2022

ദൃശ്യം 2’ ന്റെ ഗംഭീര വിജയമാത്തിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ട്വൽത്ത് മാൻ. മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ വേഷമിടുന്നുണ്ട്. ഇടുക്കി നാടുകാണിയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം,  ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന മറ്റൊരു ചിത്രമാണ് റാം.  തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്.

Read Also: ഒറ്റനോട്ടത്തിൽ ആവിപാറുന്ന ഫിൽട്ടർ കോഫി; ശ്രദ്ധിച്ചുനോക്കിയാൽ മറ്റൊന്ന്- അമ്പരപ്പിച്ചൊരു ചിത്രം

അതേസമയം, ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരുന്നു ദൃശ്യം 2-പ്രേക്ഷകരിലേയ്‌ക്കെത്തിയത്. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി. തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ഇതേ കൂട്ടുകെട്ടിൽ എത്തിയ ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. 

Story highlights- 12thMan coming soon on DisneyPlus Hotstar