അമ്മേ നമുക്ക് സ്വർഗ്ഗത്തിൽവെച്ച് കാണാം…കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി യുക്രൈൻ ബാലിക, ഹൃദയഭേദകം ഈ വാക്കുകൾ
യുക്രൈനിൽ നിന്നും വേദനാജനകമായ നിരവധി വാർത്തകളാണ് ദിവസവും പുറത്തേക്ക് വരുന്നത്. യുദ്ധഭൂമിയിലെ അഭയകേന്ദ്രങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ നേരത്തെ പുറത്തുവന്നിരുന്നു. യുക്രൈനിൽ നിന്നുള്ള ഹൃദയഭേദകമായ മറ്റൊരു കാഴ്ചയ്ക്കാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങൾ സാക്ഷികളാകുന്നത്. യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട അമ്മയ്ക്ക് ഒരു ഒൻപത് വയസുകാരി മകൾ എഴുതി വികാരനിർഭരമായ ഒരു കത്താണ് ഇപ്പോൾ ഇവിടെ നിന്നും പുറത്തുവരുന്നത്.
അമ്മേ നമുക്കിനി സ്വർഗ്ഗത്തിൽവെച്ച് കാണാം എന്നാണ് ഈ കുരുന്നിന്റെ കത്തിൽ പറയുന്നത്. താൻ ഒരു നല്ല കുട്ടിയായി ഇരിക്കാൻ ശ്രമിക്കുമെന്നും അപ്പോൾ നമുക്ക് സ്വർഗ്ഗത്തിൽ വെച്ച് കാണാമല്ലോ എന്നുമാണ് കത്തിലൂടെ കുഞ്ഞ് അമ്മയോട് പറയുന്നത്. ഒപ്പം അമ്മയെ താൻ ഒരിക്കലും മറക്കില്ലെന്നും പറയുന്നുണ്ട് ഈ കുരുന്ന്. മാർച്ച് എട്ട് വനിതാ ദിനത്തിലാണ് ഗാലിയ എന്ന ഈ കുഞ്ഞ് തന്റെ അമ്മയ്ക്കുള്ള സമ്മാനമായി ഈ കത്ത് എഴുതിയത്. തന്റെ ജീവിതത്തിലെ ഒൻപത് വർഷത്തിന് അമ്മയ്ക്ക് നന്ദിയും പറയുന്ന ഈ കുഞ്ഞിന്റെ കത്ത് യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Read also: അനുരാഗ വിലോചനനായി… രാഹുലിനൊപ്പം മത്സരിച്ച് പാടി മേഘ്നക്കുട്ടി; അതിശയിപ്പിച്ച് കുഞ്ഞുഗായിക
അതേസമയം ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. ഇതോടെ നിരവധിപ്പേരാണ് കുരുന്നിന് പ്രാർത്ഥനകളുമായി എത്തുന്നത്. പെൺകുട്ടിയുടെ അമ്മ അവരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ കുഞ്ഞിനെപ്പോലെ നിരവധി കുട്ടികൾ ഈ സാഹചര്യത്തെ ഇവിടെ അഭിമുഖീകരിക്കുന്നു. എന്തുകൊണ്ടാണ് രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നത്? അവർക്ക് സമാധാനമായി ജീവിക്കാൻ കഴിയുന്നില്ലേ.. ? തുടങ്ങി നിരവധി കമന്റുകളാണ് ഈ കത്തിന് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Here’s the letter from 9-old girl to her mom who died in #Borodianka.
— Anton Gerashchenko (@Gerashchenko_en) April 8, 2022
“Mom!
You’re the best mom in the whole world. I’ll never forget you. I wish you’ll get in Heaven and be happy there. I’ll do my best to be a good person and get in Heaven too. See you in Heaven!
Galia xx”. pic.twitter.com/07l7vfQxM4
Story highlights; 9-year-old’s heartbreaking letter to mom who died in Russia-Ukraine War