അനുരാഗ വിലോചനനായി… രാഹുലിനൊപ്പം മത്സരിച്ച് പാടി മേഘ്‌നക്കുട്ടി; അതിശയിപ്പിച്ച് കുഞ്ഞുഗായിക

April 11, 2022

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം…. നീലത്താമര എന്ന ചിത്രത്തിലെ ഈ പ്രണയഗാനവുമായി പ്രേക്ഷകർക്കിടയിലേക്ക് എത്തുകയാണ് ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പി മേഘ്‌നക്കുട്ടിയും ഗായകൻ രാഹുൽ ലക്ഷ്മണും. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ ഗാനം മലയാളികളുടെ പ്രിയഗാനങ്ങളിൽ ഒന്നാണ്.

മലയാളികൾക്ക് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് രാഹുൽ. സംഗീത റിയാലിറ്റി ഷോയിലൂടെ ഏറെ പ്രീതി നേടിയ ഗായകനാണ് രാഹുൽ. താരം പാടി അനശ്വരമാക്കിയ ഗാനങ്ങളും ഏറെ. ഇപ്പോഴിതാ ടോപ്സിംഗർ വേദിയിലെ കുഞ്ഞുമിടുക്കിയ്ക്ക് ഒപ്പം പാട്ട് പാടാൻ എത്തിയിരിക്കുകയാണ് ഈ ഗായകനും. ടോപ് സിംഗർ വേദിയിലെ കുരുന്നു ഗായകരും സംഗീത മേഖലയിലെയും സിനിമ മേഖലയിലെയും പ്രമുഖരും എത്തുന്ന മ്യൂസിക് ഉത്സവ് വേദിയിൽ എത്തിയപ്പോഴാണ് മേഘ്‌നക്കുട്ടിക്കൊപ്പം രാഹുൽ പാട്ട് പാടുന്നത്.

Read also: സ്ത്രീകൾക്ക് കാറ്ററിങ് ജോലി പറ്റുമോ..? ചോദ്യങ്ങളെ മനക്കരുത്തുകൊണ്ട് നേരിട്ട ഒരമ്മ കാണിച്ചുതരുന്നത്…

പാട്ടിനൊപ്പം തന്നെ മിടുമിടുക്കരായ കൊച്ചു പാട്ടുകാരുടെ തമാശ നിറഞ്ഞ വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകരുടെ മനം കവരാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കുഞ്ഞുമോളുടെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നവരും ഏറെയാണ്. ഈ ചെറുപ്രായത്തിനുള്ളിൽ എത്ര പ്രയാസമേറിയ പാട്ടും കാണാതെ പഠിച്ച് പാടുന്നതിനൊപ്പം പാട്ടിലെ സംഗതികളും ഹൃദ്യസ്ഥമാക്കിക്കഴിഞ്ഞു മേഘ്‌ന. ആലാപനമികവുകൊണ്ട് പലപ്പോഴും വിധികർത്താക്കളെപ്പോലും അത്ഭുതപ്പെടുത്താറുണ്ട് ഈ കുഞ്ഞുമോൾ.

ഈ കുഞ്ഞുമോളുടെ മറ്റൊരു മനോഹര ഗാനം കാണാം:

Story highlights: Meghna sings with rahul