സ്ത്രീകൾക്ക് കാറ്ററിങ് ജോലി പറ്റുമോ..? ചോദ്യങ്ങളെ മനക്കരുത്തുകൊണ്ട് നേരിട്ട ഒരമ്മ കാണിച്ചുതരുന്നത്…

April 10, 2022

എല്ലാ മേഖലകളിലും പുരുഷന് ഒപ്പം തന്നെ സ്ത്രീകളും കടന്നുവന്നുകഴിഞ്ഞു. എന്നാൽ വർഷങ്ങൾക്ക് മുൻപ്, ഒന്നും രണ്ടുമല്ല 36 വർഷങ്ങൾക്ക് മുൻപ് പുരുഷന്മാർ മാത്രം കടന്നുചെന്നിരുന്ന ഒരു മേഖലയിൽ എത്തിയ ഒരു സ്ത്രീയുടെ വിജയത്തിന്റെ കഥയാണ് സന്തോഷിനി മിശ്ര എന്ന അമ്മയ്ക്ക് പറയാനുള്ളത്. സ്വന്തം കുടുംബത്തെ പോറ്റാനായി ഒരു കാറ്ററിങ് ബിസിനസ് ആരംഭിച്ചതാണ് സന്തോഷിനി മിശ്ര. അക്കാലത്ത് ഇത്തരം ജോലികൾ പുരുഷന്മാരാണ് ചെയ്തുകൊണ്ടിരുന്നത്. അതിനാൽ ബന്ധുക്കാരും നാട്ടുകാരുമടക്കം ഇതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഈ മേഖലയിൽ തനിക്കൊരു ഇടം സൃഷ്ടിക്കാൻ കഴിയുമെന്ന് ഉറച്ച വിശ്വാസത്തോടെ സന്തോഷിനിയമ്മ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

വർഷങ്ങൾ ഏറെ കഴിയുമ്പോൾ ഇന്ന് തങ്ങളുടെ നാട്ടിലെതന്നെ ഏറ്റവും തിരക്കേറിയ ഒരു കാറ്ററിങ് സർവീസിന്റെ മുതലാളിയാണ് 74 കാരിയായ ഈ ‘അമ്മ. ആ പട്ടണത്തിലെ ഒട്ടുമിക്ക എല്ലാ ഫങ്ഷനുകളിലെയും ഭക്ഷണത്തിന്റെ ഓർഡർ ഈ അമ്മയെത്തേടിയാണ് എത്തുക. ഈ മേഖലയിലെ വർഷങ്ങളുടെ പാരമ്പര്യവും അമ്മയുടെ കൈപ്പുണ്യവുമെല്ലാം ഇന്നീ നഗരത്തിൽ പാട്ടായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ രുചിതേടിയെത്തുന്നവരും നിരവധിയാണ്.

Read also: അജയകുമാർ എങ്ങനെ പക്രുവായി- പേരിന് പിന്നിലെ കാരണം പറഞ്ഞ് ഗിന്നസ് പക്രു…

ഭർത്താവിന്റെ അസുഖത്തെ തുടർന്ന് ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ തലയിൽ പേറിതുടങ്ങിയതാണ് ഈ ‘അമ്മ. മക്കളുടെ വിദ്യാഭ്യാസവും ഭർത്താവിന്റെ ചികത്സയുമടക്കം എല്ലാം നോക്കിയിരുന്നത് കാറ്ററിങ് നടത്തി കിട്ടിയ വരുമാനം കൊണ്ടായിരുന്നു.  ഒമ്പത് വർഷം മുമ്പ് 2012-ൽ അവർക്ക് ഭർത്താവിനെ നഷ്ടപ്പെട്ടപ്പോഴും, അവർ തകർന്നില്ല. തന്റെ തൊഴിലുമായി അവർ മുന്നോട്ട് പോയി.  അങ്ങനെ ഏറെ വെല്ലുവിളികളെയും പ്രശ്നങ്ങളെയും അതിജീവിച്ച ഈ അമ്മയിപ്പോൾ കാറ്ററിങ് രംഗത്തെ പ്രശസ്തയായി മാറികഴിഞ്ഞു.

Story highlights: Inspiring life of 74 year old woman runs catering