ഈ മ യൗ- വിലെ വാവച്ചൻ മേസ്തിരിയെ അനശ്വരമാക്കി; പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജിന് വിട

April 3, 2022

പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച ഈ മ യൗ എന്ന ചിത്രത്തിലെ വാവച്ചൻ മേസ്തിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഹോം, ലൂസിഫർ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തിട്ടുണ്ട്.

പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു കൈനകരി തങ്കരാജ് അഭിനയിച്ചത്. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നാടകത്തിലേക്കും അവിടെ നിന്ന് വീണ്ടും സിനിമയിലേക്കും തിരികെ വന്നു.

അതേസമയം 10,000- ലധികം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ വിരളം നാടകനടന്മാരില്‍ ഒരാള് കൂടിയാണ് കൈനകരി തങ്കരാജ്.

Story highlights; Actor Kainakary Thangaraj passes away