‘ആകാശം പോലെ..’- ഭീഷ്മയിലെ ഗാനം അതിമനോഹരമായി പാടി അഹാന കൃഷ്ണ

April 12, 2022

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ച അഹാന ‘തോന്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന പാട്ടും നൃത്തവുമായി എപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ആലാപനത്തിലൂടെ വിസ്മയിപ്പിക്കുകയാണ് നടി. ആകാശം പോലെ എന്ന ഗാനം ആലപിക്കുന്ന വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഭീഷ്മപർവ്വം എന്ന ഹിറ്റ് ചിത്രത്തിലെ ഗാനമാണിത്.

ലൂക്ക, പതിനെട്ടാം പടി എന്നീ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. സ്റ്റുഡിയോ സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് നിർമ്മിച്ച് അരുൺ ബോസ് സംവിധാനം ചെയ്ത 2019 ലെ ലൂക്ക എന്ന സിനിമയിൽ നടൻ ടൊവിനോ തോമസിനൊപ്പം അഭിനയിച്ചതാണ് അഹാനയുടെ കരിയറിൽ വഴിത്തിരിവായത്.

Read Also: അമ്മേ നമുക്ക് സ്വർഗ്ഗത്തിൽവെച്ച് കാണാം…കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി യുക്രൈൻ ബാലിക, ഹൃദയഭേദകം ഈ വാക്കുകൾ

സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റാകുന്ന ഗാനങ്ങൾക്ക് ചുവടുവയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് അഹാന. അടുത്തിടെ ഗാംഗുഭായി കത്തിയാവാഡിയിലെ ഗാനത്തിന് അഹാന ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു. ബീസ്റ്റിലെ അറബിക് ഗാനത്തിനും നടി ചുവടുവെച്ചിരുന്നു.

Story highlights- ahaana singing akashampole song