ഇത് വിഷു സ്റ്റൈൽ അറബിക് കുത്ത്- വിഡിയോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

April 15, 2022

വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് വിജയ്‌ നായകനാകുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ആദ്യ സിംഗിൾ പുറത്തിറങ്ങിയത്. ‘ഹലാമിത്തി ഹബീബോ’ എന്ന വരികളിൽ തുടങ്ങുന്ന ഗാനത്തിനൊപ്പം ആരാധകരും സെലിബ്രിറ്റികളും ഒരുപോലെ ഏറ്റെടുത്തു. ഒട്ടേറെ താരങ്ങളാണ് അറബിക് കുത്ത് ഗാനത്തിന് ചുവടുവെച്ചെത്തിയത്.ഇപ്പോഴിതാ, നടി അനുപമ പരമേശ്വരനാണ് അറബിക് കുത്ത് ഗാനത്തിന് ചുവടുവയ്ക്കുന്നത്.

വിഷു ദിനത്തിൽ കേരള സാരിയും മുല്ലപ്പൂവും ചൂടിയാണ് അനുപമ അറബിക് കുത്തിന് ചുവടുവയ്ക്കുന്നത്. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് ഈ ഗാനം നേടിയിരുന്നു. തെന്നിന്ത്യയിൽ തരംഗമായ റൗഡി ബേബിയ്ക്ക് ശേഷം തമിഴകത്തിന്റെ ഹൃദയം കവർന്ന മറ്റൊരു ഗാനമാണിത്. 

അതേസമയം, സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം മറ്റുഭാഷകളിലാണ് അനുപമ സജീവമായത്. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്.

അതേസമയം,  തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്.

Read Also: ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘക്കുഴൽ; കാരണം കണ്ടെത്തി അധികൃതർ…

അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- anupama parameswaran arabic kuthu dance