ഇനി അങ്ങോട്ട് ഒരുപാട് പേടിക്കേണ്ടി വരും- ‘ബീസ്റ്റ്’ മലയാളം ട്രെയ്‌ലർ എത്തി

April 7, 2022

തമിഴ് താരം ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ സംവിധാനം ചെയ്ത് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ‘ബീസ്റ്റ്’ ഒരു ആക്ഷൻ ത്രില്ലറാണ്. തമിഴ് പതിപ്പിന് പുറമെ തെലുങ്കിലും, മലയാളത്തിലും ഹിന്ദിയിലും ചിത്രം 2022 ഏപ്രിൽ 13ന് ഒരേസമയം റിലീസ് ചെയ്യും. ഇപ്പോഴിതാ, ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ എത്തിയിരിക്കുകയാണ്.

തീവ്രവാദികളോട് ഒറ്റയ്ക്ക് പോരാട്ടം നയിക്കുന്ന നായകനായ വീരരാഘവൻ ആയിട്ടാണ് വിജയ് എത്തുന്നത്. ഹൈദരാബാദിലെ ഈസ്റ്റ് കോസ്റ്റ് മാൾ എന്ന ഷോപ്പിംഗ് മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്തതായും വിജയ് അവതരിപ്പിച്ച വീരരാഘവൻ എന്ന ഇന്ത്യൻ പട്ടാളക്കാരൻ മാളിനുള്ളിൽ ഉണ്ടെന്നറിയുന്നതുമൊക്കെയാണ് ട്രെയ്‌ലർ ഉള്ളത്.

‘ബീസ്റ്റ്’ ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ പുറത്തുവിട്ട ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ആവേശവും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘അറബിക് കുത്ത്’ എന്ന ആദ്യ ഗാനം യൂട്യൂബിൽ 200 ദശലക്ഷം വ്യൂസ് നേടി. അടുത്തിടെ പുറത്തിറങ്ങിയ ‘ജോളി ഓ ജിംഖാന’ എന്ന രണ്ടാമത്തെ ഗാനവും ഇതിനോടകം 20 മില്യൺ വ്യൂസ് യൂട്യൂബിൽ നേടിക്കഴിഞ്ഞു.

Read Also: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ആരാധകരിൽ ട്രെയിലർ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും മനോജ് പരമഹംസയുടെ ഛായാഗ്രഹണവും റിലീസിന് മുൻപ് തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. ബീസ്റ്റിൽ പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, ജോർൺ സുറാവു, വിടിവി ഗണേഷ്, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു.

Story highlights- beast malayalam trailer