ചാമ്പിക്കോ സ്റ്റൈലിൽ മുഖ്യമന്ത്രിയുടെ വാഹനവും; വിഡിയോ ഹിറ്റ്

April 10, 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ഒന്നാകെ ‘ചാമ്പിക്കോ’ തരംഗമാണ്. ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടെ ഫോട്ടോ സ്റ്റൈൽ പിന്തുടർന്ന് നിരവധിപ്പേരാണ് ‘ചാമ്പിക്കോ’ സ്റ്റൈലിൽ വിഡിയോകളും ചിത്രങ്ങളുമൊക്കെ എടുക്കുന്നത്. ഇപ്പോഴിതാ ട്രെൻഡിനൊപ്പം എത്തുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നാണ് ഈ രസകരമായ കാഴ്ചകൾ പുറത്തേക്ക് വരുന്നത്.

മുഖ്യമന്ത്രിയുടെ വാഹനത്തിനൊപ്പം വേദിയിൽ എത്തിയ വാഹനവ്യൂഹത്തിലെ കറുത്ത ഇന്നോവ ക്രിസ്റ്റകളാണ് വീഡിയോയിലെ താരങ്ങൾ.ഭീഷ്മപർവ്വത്തിലെ പശ്ചാത്തല സംഗീത്തിനും ചാമ്പിക്കോ എന്ന ഡയലോഗിനുമൊപ്പം വാഹനങ്ങൾ എത്തിയപ്പോൾ വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിമാറി.

അതേസമയം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിനൊപ്പം തന്നെ ഹിറ്റായതാണ് ചിത്രത്തിലെ ചാമ്പിക്കോ ഡയലോഗും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘ഭീഷ്മപർവ്വം’ ജനങ്ങളിലേക്ക് എത്തിയത്. തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചതും. മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പിന്നാലെ ഏപ്രിൽ ഒന്ന് മുതൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും ചിത്രം പ്രേക്ഷകരിലേക്കെത്തി. കുറഞ്ഞ ദിവസങ്ങൾക്കൊണ്ടുതന്നെ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നുമായി മാറിക്കഴിഞ്ഞു ‘ഭീഷ്മപർവ്വം’ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഞ്ച് ഡയലോഗുകളും ആക്ഷനും നിറച്ചുകൊണ്ടാണ് ചിത്രം എത്തിയത്.

Read also: എന്നെ കൊച്ചുമകനായി സ്വീകരിക്കാമോ, യുവാവിന്റെ ചോദ്യത്തിന് ഹൃദ്യമായ മറുപടി നൽകി ഒരമ്മ

മമ്മൂട്ടിക്കൊപ്പം സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, അനഘ, മാല പാർവതി, നദിയ മൊയ്തു, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

Story highlights; CM’s car in ‘Champikko’ style video