മത്സ്യക്കൂട്ടത്തിന് നടുവിലൂടെ നീന്തി നീങ്ങുന്ന സ്രാവുകൾ; വഴിയൊരുക്കി മത്സ്യങ്ങൾ- അപൂർവ്വ കാഴ്ച

April 21, 2022

കൗതുകകരമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. അത്തരമൊരു കഴ്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹർഷ് ഗോയങ്ക എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ച വിഡിയോയിൽ കടലിന് നടുവിൽ മത്സ്യക്കൂട്ടത്തിലൂടെ നീന്തുന്ന സ്രാവുകളുടെ അമ്പരപ്പിക്കുന്ന കാഴ്ചയാണുള്ളത്. ഇത്രയധികം അതിശയിപ്പിക്കുന്ന ഒരു കാഴ്ച മുൻപ് കണ്ടിട്ടുണ്ടാകില്ലെന്നുതന്നെ പറയാം. കാലാവസ്ഥാ ഗവേഷകനായ മൈക്ക് ഹുഡെമയാണ് യഥാർത്ഥത്തിൽ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഹർഷ് ഗോയങ്ക വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു-‘ന്യൂയോർക്കിന് സമീപം ഒരു വലിയ കൂട്ടം മത്സ്യങ്ങൾക്കിടയിലൂടെ സ്രാവുകൾ നീന്തുന്നതിന്റെ രസകരമായ ഡ്രോൺ ഫൂട്ടേജ്’. കടലിന് നടുവിലെ സ്രാവുകൾക്ക് അസംഖ്യം മത്സ്യങ്ങൾ വഴിമാറിയതെങ്ങനെയെന്ന് വിഡിയോയിൽ കാണിക്കുന്നു. ഇതൊരു ഡ്രോൺ ഫൂട്ടേജായതുകൊണ്ടുതന്നെ ഇങ്ങനെയൊരു കാഴ്ച യഥാർത്ഥ ജീവിതത്തിൽ സാക്ഷ്യം വഹിക്കുന്നത് തീർച്ചയായും അസുലഭമാണ്.

Read Also: മൺപാത്രം നിർമിക്കാൻ പഠിക്കുന്ന കുഞ്ഞിപ്പൂച്ച; പതിനാല് മില്യൺ കാഴ്ചകൾ നേടിയ വിഡിയോ

പ്രകൃതിയിലുള്ള പല ജീവികളും മനുഷ്യനെ പലപ്പോഴും ആശ്ചര്യപ്പെടുത്താറുണ്ട്. മനോഹരമായ കാഴ്ചകളും കൗതുകം നിറയ്ക്കുന്ന നിരവധി ജീവികളും ഉള്ള ഇടമാണ് കടൽ. കടലിനടിയിലെ കൗതുക കാഴ്ചകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലും വൈറലാകാറുണ്ട്.

Read Also: 9,090 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 11 മണിക്കൂറിനുള്ളിൽ ടൈറ്റാനിക് ഒരുക്കി; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച കാഴ്ച

ഒറ്റത്തവണ 30 കോടിവരെ മുട്ടകൾ ഇടാൻ സാധിക്കുന്ന സൺ മൽസ്യങ്ങളുടെ കാഴ്ച ഒരിടക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അതുപോലെതന്നെ  ലക്ഷക്കണക്കിന് ഒലിവർ റിഡ്‌ലി കടലാമകൾ ഒഡീഷയിലെ കടൽത്തീരത്ത് കൂടുകൂട്ടിരിക്കുന്ന വിഡിയോയും ശ്രദ്ധനേടിയിരുന്നു. 2.45 ലക്ഷം ഒലിവ് റിഡ്‌ലികൾ ഈ വർഷം ആദ്യ ദിവസം മുട്ടയിടാൻ കരയിലേക്ക് എത്തി.

Story highlights- drone footage of sharks swimming through a massive group of fish