പേരിനൊപ്പം ഗിന്നസ് ചേർത്ത് ആദ്യം വിളിച്ചത് മമ്മൂക്ക; കോമഡി ഉത്സവവേദിയിൽ മനസുതുറന്ന് ഗിന്നസ് പക്രു
മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു അഭിനയത്തിനപ്പുറം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവേദിയിലെ വിധികർത്താവായി എത്താറുള്ള താരം തന്റെ സിനിമ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അജയകുമാർ എന്ന താൻ ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് പക്രു എന്നറിയപ്പെടാൻ തുടങ്ങിയതെന്ന് പറയുന്ന താരം ഗിന്നസ് ലഭിച്ചതിന് ശേഷം ആദ്യമായി തന്നെ ഗിന്നസ് പക്രുവെന്ന് പേര് ചൊല്ലി വിളിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി ആണെന്നും പറയുന്നുണ്ട്. തനിക്ക് ഗിന്നസ് ലഭിച്ച വിവരം മമ്മൂട്ടിയാണ് ആദ്യം അറിയുന്നതെന്നും അദ്ദേഹമാണ് ആദ്യമായി പേരിനൊപ്പം ഗിന്നസ് ചേർത്ത് ഗിന്നസ് പക്രുവെന്ന് വിളിച്ചെന്നും പറയുന്ന താരം പിന്നീട് താൻ മലയാളികളുടെ മുഴുവൻ ഗിന്നസ് പക്രുവായതിനെക്കുറിച്ചും വേദിയിൽ മനസ് തുറക്കുന്നുണ്ട്.
അജയകുമാർ എന്നായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യത്തെ പേര്, ആദ്യമായി അഭിനയിച്ച അമ്പിളിയമ്മാവൻ എന്ന ചിത്രത്തിലെ കഥാപത്രത്തിന്റെ പേര് പക്രു എന്നായിരുന്നു. ഇതാണ് പിന്നീട് അജയകുമാർ ആളുകൾക്കിടയിൽ പക്രുവായി മാറാൻ കാരണമായത്.
Read also: ഗോഡ്ഫാദർ ഇല്ലാതെ സിനിമയിലെത്തി, ആദ്യ പ്രതിഫലം 500 രൂപ- കെജിഎഫ് താരം യഷ് പറയുന്നു…
അതേസമയം അമ്പിളിയമ്മാവൻ എന്ന ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. അഞ്ചോളം സിനിമകളില്‍ മെയിന്‍ ക്യാരക്ടറായി അഭിനയിച്ചിട്ടുണ്ട്. അത്ഭുതദ്വീപാണ് ഏറ്റവും കൂടുതലായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. അദ്ഭുതദ്വീപിന് കേരളാ സംസ്ഥാന അവാര്‍ഡ്, ഠിഷ്യം എന്ന സിനിമക്ക് തമിഴിലെ മികച്ച സഹനടനുളള സംസ്ഥാന അവാര്‍ഡ് എന്നിവ ലഭിച്ചു. ഇതിനോടടുത്താണ് താരം ഗിന്നസ്സിലിടം പിടിക്കുന്നത്. അഭിനയത്തിനപ്പുറം സിനിമ സംവിധായകൻ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട താരമാണ് ഗിന്നസ് പക്രു. കുട്ടിയും കോലുമാണ് താരം സംവിധാനം ചെയ്ത ചിത്രം. ഇതോടെ ലോകത്തിലെ ഏറ്റവും ചെറിയ സംവിധായകനെന്ന ലിംക വേള്‍ഡ് ഓഫ് റെക്കോർഡും അദ്ദേഹത്തെ തേടിയെത്തി.
Story highlights: Guinness pakru says about Mammootty and his name