‘യാമിനി ദേവി യാമിനി..’- ഉള്ളുതൊട്ട് പാടി ഹനൂന; വിഡിയോ

April 30, 2022

ഹൃദ്യസംഗീതത്തിന്റെ സംഗമവേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഒട്ടേറെ ഗൃഹാതുര ഗാനങ്ങൾ പാട്ടുവേദിയിലൂടെ വീണ്ടും മലയാളി മനസുകളിലേക്ക് എത്താറുണ്ട്. ഉള്ളുതൊടുന്ന ഗാനങ്ങൾ അവയുടെ ആത്മാവ് ചോരാതെ സംഗീത പ്രേമികളിലേക്ക് എത്തിക്കാൻ മത്സരാർത്ഥികളും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, ഒരു മനോഹര ഗാനവുമായി എത്തിയിരിക്കുകയാണ് പാട്ടുവേദിയിലെ പ്രിയങ്കരി ഹനൂന.

‘യാമിനി ദേവി യാമിനി..’ എന്ന ഗാനമാണ് ഹനൂന പാടുന്നത്. ജൂനിയർ വാണിയമ്മ എന്നൊക്കെയാണ് ഹനൂനയുടെ ആലാപനത്തിലൂടെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. കണ്ണൂര്‍ സ്വദേശിനിയായ മിടുക്കി ആര്‍ദ്രമായ ആലാപന മികവുകൊണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ കൈയടി നേടുന്ന താരമാണ്. ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ ഹനൂനയുടെ പാട്ടും ജനഹൃദയങ്ങള്‍ ഏറ്റെടുത്തു.

Read aLSO: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

മലയാളികൾക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. കുട്ടികളുടെ എല്ലാ മേഖലയിലുമുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ ടോപ് സിംഗറിൽ അവസരമുണ്ട്.

Read Also: ഒന്നാം രാഗം പാടി ശ്യാം, ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടുവരണമെന്ന് വേണുഗോപാൽ, രസകരമായ വിഡിയോ

മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തിന് വേറിട്ടൊരു തലം സമ്മാനിച്ച ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സർഗപ്രതിഭയുള്ള കുരുന്നുഗായകരെ കണ്ടെത്താൻ ഏതാനും വർഷമായി രണ്ടു സീസണുകളിലായി മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ.

Story highlights- hanoona’s beautiful singing